/kalakaumudi/media/media_files/2025/04/07/EIn8yMGFZ6aYZK44njgs.jpg)
അദ്ധ്യാപകര്‍ക്കു നേരേ ഉയരുന്ന പരാതികളില്‍ പ്രാഥമിക അന്വേഷണത്തിനു ശേഷം മാത്രമേ നടപടി എടുക്കുകയുള്ളൂ എന്ന് സംസ്ഥാന പോലീസ് മേധാവി ഷെയ്ഖ് ദര്‍വേശ് സാഹേബ്. ഇതിനിടയില്‍ ഇവരെ അറസ്റ്റുചെയ്യരുതെന്നും പറയുന്നു. ഹൈക്കോടതിയുടെ നിര്‍ദ്ദേശപ്രകാരമാണ് പോലീസ് മേധാവി സര്‍ക്കുലര്‍ ഇറക്കിയത്.
സ്‌കൂളുകളില്‍ നിന്നോ, വിദ്യാര്‍ത്ഥികളില്‍ നിന്നോ, രക്ഷിതാക്കളില്‍ നിന്നോ ലഭിക്കുന്ന പരാതികളില്‍ പ്രാഥമികാന്വേഷണത്തിനുശേഷം മാത്രം മറ്റു നടപടിതളിലേക്ക് കടന്നാല്‍ മതിയെന്നാണ് പോലീസ് മേധാവിയുടെ സർക്കുലറില്‍ പറയുന്നത്.
ലഭിക്കുന്ന പരാതിക്കനുസരിച്ച് വിവിധ റാങ്കുകളിലുള്ള ഉദ്യോഗസ്ഥരെ അന്വേഷണത്തിനായി നിയോഗിക്കും. മൂന്നുവർഷംമുതൽ ഏഴുവർഷംവരെ ശിക്ഷലഭിക്കാവുന്ന കുറ്റങ്ങളാണ് പരാതിയായി ലഭിക്കുന്നതെങ്കില്‍ ഡിവൈഎസ്‌പിയിൽ കുറയാത്ത ഉദ്യോഗസ്ഥന്റെ അനുമതിയോടെ പ്രാഥമികാന്വേഷണം നടത്താന്‍ വകുപ്പുണ്ട്. തുടര്‍നടപടികള്‍ എടുക്കുന്ന ഘട്ടത്തില്‍ പരാതിക്കാരനും, കുറ്റാരോപിതനായ അദ്ധ്യാപകനും നോട്ടീസയച്ച് വിവരങ്ങള്‍ ധരിപ്പിക്കണമെന്നും സര്‍ക്കുലറില്‍ പറയുന്നു.ആദ്യം തന്നെ കേസ് തെളിഞ്ഞാല്‍ മറ്റു നിയമനടപടികളിലേക്ക് നീങ്ങാനും, അതിന്റെ അന്വേഷണം രണ്ടാഴ്ചയ്ക്കുള്ളിൽ പൂർത്തിയാക്കണം എന്നും നിയമം പറയുന്നു.
.