നടനും സംവിധായകനുമായ മഹേഷ് ബിജെപിയിൽ; കെ സുരേന്ദ്രനിൽ നിന്ന് അംഗത്വം സ്വീകരിച്ചു

എറണാകുളം ഭാരത് ടൂറിസ്റ്റ് ഹോമിൽ നേതാക്കളും പ്രവർത്തകരും പങ്കെടുത്ത ചടങ്ങിലായിരുന്നു അംഗത്വ സ്വീകരണം.അംഗത്വവിതരണ കാമ്പയിനിന്റെ ഭാഗമായാണ് നടനെ ബിജെപി പാർട്ടിയിലേക്ക് സ്വീകരിച്ചത്

author-image
Greeshma Rakesh
Updated On
New Update
actor and director mahesh joins bjp

സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനിൽ നിന്ന് മഹേഷ് അംഗത്വ സർട്ടിഫിക്കറ്റ് സ്വീകരിക്കുന്നു

കൊച്ചി: നടനും സംവിധായകനുമായ മഹേഷ് ബിജെപിയിൽ ചേർന്നു. സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനിൽ നിന്ന് മഹേഷ് അംഗത്വ സർട്ടിഫിക്കറ്റ് സ്വീകരിച്ചു.എറണാകുളം ഭാരത് ടൂറിസ്റ്റ് ഹോമിൽ നേതാക്കളും പ്രവർത്തകരും പങ്കെടുത്ത ചടങ്ങിലായിരുന്നു അംഗത്വ സ്വീകരണം.
അംഗത്വവിതരണ കാമ്പയിനിന്റെ ഭാഗമായാണ് നടനെ ബിജെപി പാർട്ടിയിലേക്ക് സ്വീകരിച്ചത്.

അതെസമയം കാമ്പയിനിലൂടെ കൂടുതൽ പ്രമുഖർ പാർട്ടിയിലെത്തുമെന്ന് കെ സുരേന്ദ്രൻ പറഞ്ഞു.ഗരുഡൻ, ഒരു യമണ്ടൻ പ്രേമകഥ, ഹണീബീ 2, ലക്ഷ്യം, കട്ടപ്പനയിലെ ഋതിക് റോഷൻ അടക്കം നിരവധി ഹിറ്റ് സിനിമകളിൽ അഭിനയിച്ചിട്ടുള്ള താരമാണ് മഹേഷ് .മലയാളത്തിലും തമിഴിലുമായി നാല് സിനിമകൾ സംവിധാനംചെയ്തിട്ടുണ്ട്. അശ്വാരൂഢന്റെ തിരക്കഥയിൽ പങ്കാളിയാണ്.

 

kerala BJP k suredndran mahesh