നടനും അധ്യാപകനുമായ നാസര്‍ കറുത്തേനി പോക്‌സോ കേസില്‍ അറസ്റ്റില്‍

വണ്ടൂര്‍ സ്വദേശി മുക്കണ്ണന്‍ അബ്ദുല്‍ നാസര്‍ (നാസര്‍ കറുത്തേനി55) ആണ് അറസ്റ്റിലായത്. പത്താം ക്ലാസ് വിദ്യാര്‍ഥിനിയായ പെണ്‍കുട്ടി പീഡനവിവരം മാതാപിതാക്കളെ അറിയിക്കുകയായിരുന്നു.

author-image
Prana
New Update
nasar karutheni

മലപ്പുറം വണ്ടൂരില്‍ പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച കേസില്‍ സിനിമ സീരിയല്‍ നടനായ അധ്യാപകന്‍ അറസ്റ്റില്‍. വണ്ടൂര്‍ സ്വദേശി മുക്കണ്ണന്‍ അബ്ദുല്‍ നാസര്‍ (നാസര്‍ കറുത്തേനി55) ആണ് അറസ്റ്റിലായത്.
പത്താം ക്ലാസ് വിദ്യാര്‍ഥിനിയായ പെണ്‍കുട്ടി പീഡനവിവരം മാതാപിതാക്കളെ അറിയിക്കുകയായിരുന്നു. തുടര്‍ന്ന്, രക്ഷിതാക്കള്‍ വണ്ടൂര്‍ പോലീസില്‍ പരാതി നല്‍കുകയും പോലീസ് കേസെടുക്കുകയുമായിരുന്നു.

actor POCSO Case arrested teacher