/kalakaumudi/media/media_files/2025/12/08/ramanpillai-2025-12-08-13-28-36.jpg)
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ കുറ്റവിമുക്തനാക്കിയ നടന്‍ ദിലീപ് തന്റെ അഭിഭാഷകനായ അഡ്വ. ബി രാമന്‍പിള്ളയെ വീട്ടിലെത്തി സന്ദര്‍ശിച്ചു. ആരോഗ്യ പ്രശ്‌നങ്ങളെ തുടര്‍ന്ന് വീട്ടില്‍ വിശ്രമത്തില്‍ കഴിയുന്നതിനാല്‍ ബി രാമന്‍പിള്ള കോടതിയിലേക്ക് എത്തിയിരുന്നില്ല. ഇതിനാലാണ് ദിലീപ് കോടതിയില്‍ നിന്നും വിധി കേട്ട ശേഷം അഡ്വ. ബി രാമന്‍പിള്ളയുടെ വീട്ടിലേക്ക് നേരിട്ട് എത്തി നന്ദി അറിയിച്ചത്.
നടി ആക്രമിക്കപ്പെട്ട കേസ് അഡ്വ. ബി രാമന്‍ പിള്ളക്ക് കൈമാറിയ ശേഷമാണ് 83 ദിവസത്തെ ജയില്‍വാസത്തിനൊടുവില്‍ ദിലീപിന് ജാമ്യം ലഭിച്ചിരുന്നത്. ആദ്യഘട്ടത്തില്‍ മറ്റൊരു അഭിഭാഷകനായിരുന്നു ദിലീപിനായി രംഗത്തുണ്ടായിരുന്നത്. ജാമ്യം ലഭിക്കാതെ തുടര്‍ച്ചയായി ജയിലില്‍ കഴിഞ്ഞതോടെ ദിലീപ് രാമന്‍പിള്ളയെ കേസ് ഏല്‍പ്പിക്കുകയായിരുന്നു. 2017 ഓഗസ്റ്റ് 4ന് ദിലീപിന്റെ ജാമ്യാപേക്ഷയില്‍ രാമന്‍ പിള്ള കോടതിയില്‍ ഹാജരായി. പിന്നാലെ ദിലീപിനെ ജാമ്യം ലഭിക്കുകയും ജയില്‍ മോചിതനാവുകയും ചെയ്തു.
കേസിന്റെ വിചാരണയില്‍ ഉടനീളം ബി രാമന്‍പിള്ള ദിലീപിനായി കോടതിയില്‍ നേരിട്ട് ഹാജരായിരുന്നു. കേസിലെ പ്രധാന തെളിവുകള്‍ നശിപ്പിച്ചു എന്ന ആരോപണവും രാമന്‍ പിള്ളക്കെതിരെ ഉയര്‍ന്നിരുന്നു. ബാര്‍ കൗണ്‍സിലില്‍ അതിജീവിതയായ നടി രാമന്‍ പിള്ളക്കെതിരെ പരാതി നല്‍കിയതും കേസിന്റെ വിചാരണ കാലയളവില്‍ കണ്ടു.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
