തിരുവനന്തപുരം: സീരിയല്‍ നടന്‍ ദിലീപ് ശങ്കറെ തിരുവനന്തപുരത്തെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മൃതദേഹത്തിന് മൂന്നു ദിവസത്തെ പഴക്കമുണ്ട്. സീരിയയില്‍ അഭിനയിക്കാനാണ് ദിലീപ് ശങ്കര്‍ മുറിയെടുത്തത്. എറണാകുളം സ്വദേശിയാണ്.
അഞ്ചു ദിവസം മുമ്പാണ് ദിലീപ് ശങ്കറും സംഘവും ഷൂട്ടിംഗിനായി തിരുവനന്തപുരത്ത് എത്തിയത്. 27 ന് ഷൂട്ടിംഗ് കഴിഞ്ഞ ശേഷം സീരിയലിന്റെ അണിയറ പ്രവര്‍ത്തകരാണ് ദിലീപ് ശങ്കറിനെ ഹോട്ടല്‍ മുറിയില്‍ എത്തിച്ചത്. ഷൂട്ടിംഗിനായി കൂട്ടിക്കൊണ്ടുപോകാന്‍ എത്തിയപ്പോഴാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.