നടിയെ ആക്രമിക്കപ്പെട്ട കേസിൽ കുറ്റവിമുക്തനായശേഷം ശബരിമലയിൽ ദർശനം നടത്തി നടൻ ദിലീപ്

ഇരുമുടിക്കെട്ട് ഇല്ലാത്തതിനാൽ പതിനെട്ടാം പടി ചവിട്ടാതെ ആയിരുന്നു ദിലീപ് സന്നിധാനത്ത് എത്തിയത് .തന്ത്രിയുമായി വഴിപാടുമായി ബന്ധപ്പെട്ട ചർച്ചകൾ നടത്തുകയും ദേവസ്വം ഉദ്യോഗസ്ഥരുമായും ചർച്ചകൾ നടത്തുകയും ചെയ്തു

author-image
Devina
New Update
dileep in sabarimala

പത്തനംതിട്ട :നടി അക്രമിക്കപ്പെട്ടകേസിൽ വിധി വന്നതിനുശേഷം ശബരിമല ദർശനം നടത്തി നടൻ ദിലീപ് .

കേസിൽ എട്ടാംപ്രതി ആയിരുന്ന ദിലീപിനെ കോടതി കുറ്റവിമുക്തനാക്കിയിരുന്നു .

ഇതിനുപിന്നാലെയാണ് ദിലീപ് ദർശനം നടത്താനെത്തിയത് .

വിചാരണക്കോടതി വിധി വളരെയധികം ചർച്ച ചെയ്യപ്പെട്ട സാഹചര്യത്തിൽ ഇന്ന് രാവിലെയാണ് ദിലീപ് സന്നിധാനത്തെത്തിയത് .

തന്ത്രിയുമായി വഴിപാടുമായി ബന്ധപ്പെട്ട ചർച്ചകൾ നടത്തുകയും ദേവസ്വം ഉദ്യോഗസ്ഥരുമായും ചർച്ചകൾ നടത്തുകയും ചെയ്തു .

ഇരുമുടിക്കെട്ട് ഇല്ലാത്തതിനാൽ പതിനെട്ടാം പടി ചവിട്ടാതെ ആയിരുന്നു ദിലീപ് സന്നിധാനത്ത് എത്തിയത് .

ദിലീപിന്റെ ദർശനവുമായി ബന്ധപ്പെട്ട വിവാദങ്ങൾ പരമാവധി ഒഴിവാക്കുന്നതിനായി പോലീസും അധികൃതരും വളരെയധികം ശ്രദ്ധ ചെലുത്തുന്നുണ്ട് .

കഴിഞ്ഞ തവണ ദിലീപ് ശബരിമലയിൽ ദർശനത്തിന് എത്തിയപ്പോൾ വിഐപി പരിഗണന നൽകിയത് ഹൈക്കോടതിയുടെ രൂക്ഷ വിമർശനത്തിന് ഇടയാക്കിയിരുന്നു.

ദിലീപിന് ശ്രീകോവിലിന് മുന്നിൽ 10 മിനിറ്റോളം ദർശനത്തിന് അനുവദിച്ചതാണ് കോടതിയുടെ വിമർശനത്തിന് ഇടയാക്കിയത്.

\ശബരിമല ദർശനത്തിനെത്തുന്ന വ്യക്തികൾക്ക് പ്രത്യേക പരിഗണന നൽകേണ്ടതില്ലെന്നും കോടതി നിർദേശിച്ചിരുന്നു.