/kalakaumudi/media/media_files/2026/01/08/joy-mathew-kalakaumudi-2026-01-08-14-16-23.jpg)
തിരുവനന്തപുരം: ഇടത് സഹയാത്രികന്‍ രെജി ലൂക്കോസ് ബിജെപിയില്‍ ചേക്കേറിയതിനെ പരിഹസിച്ച് നടന്‍ ജോയ് മാത്യു. റെജി ലൂക്കോസ്, ജോയ് മാത്യുവിനെ വിമര്‍ശിച്ച് നടത്തിയ ഒരു വീഡിയോയുടെ സ്‌ക്രീന്‍ ഷോട്ടും പങ്കുവച്ചാണ് പരിഹാസം. ഞാന്‍ പ്രാഞ്ചിയാണെന്നു പറഞ്ഞയാള്‍ ഇപ്പോള്‍ ...ഞ്ചിച്ചത് ആരെയാണ് എന്നാണ് ജോയ് മാത്യു സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്.
ഭരണത്തില്‍ ഉള്ള പാര്‍ട്ടിയുടെ മുതലാളിയുടെ മുഖം രക്ഷിക്കാന്‍ എന്തു ന്യായീകരണവും നിരത്തുന്നതാണ് പാര്‍ട്ടി പ്രവര്‍ത്തനം എന്ന് ആത്മാര്‍ത്ഥമായി പലരും കരുതിയിരുന്നു. അവരില്‍ നിന്നും മാതൃക ഉള്‍ക്കൊണ്ട് ഏതാണ്ട് അഞ്ച് വര്‍ഷത്തോളം കേരളത്തിലെ ചാനലുകളില്‍ സിപിഎമ്മിന്റെ മുഖമായിരുന്നു ഇന്ന് ബിജെപി ചേര്‍ന്ന ...ഞ്ചി ലൂക്കോസ്.
ഇയാളും ഇയാളെ പോലെയുള്ളവരും ചാനലില്‍ ഇരുന്നു വിമര്‍ശനങ്ങളെ നേരിട്ട രീതി കൊണ്ടാണ് കേരളത്തില്‍ ഇന്ന് സിപിഎമ്മിന് ഇത്രയധികം ശത്രുക്കള്‍ ഉണ്ടായതെന്ന് നിസ്സംശയം പറയാം.
ഈ മഹാത്മാവിനെ ഏറ്റുവാങ്ങിയ ആര്‍ഷഭാരത പാര്‍ട്ടിക്ക് എല്ലാവിധ ആശംസകളും. ഒപ്പം അല്പം വൈകിയെങ്കിലും രക്ഷപ്പെട്ട സിപിഎമ്മിനും... ജോയ് മാത്യുവിന്റെ വാക്കുകള്‍.
ചാനല്‍ ചര്‍ച്ചകളില്‍ സിപിഎം സഹയാത്രികനായി പങ്കെടുത്തിരുന്നയാളാണ് റെജി ലൂക്കോസ്. മാരാര്‍ജി ഭവനില്‍ നടന്ന ചടങ്ങില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറാണ് റെജി ലൂക്കോസിന് അംഗത്വം നല്‍കിയത്.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
