മമ്മൂട്ടിക്കെതിരെ രൂക്ഷമായ സൈബര്‍ ആക്രമണം

സിപിഎം ജില്ലാ സെക്രട്ടറിയോട് മാറിനില്‍ക്കാന്‍ ആവശ്യപ്പെട്ടത് ആയുധമാക്കുകയാണ് യുഡിഎഫ്. ജനങ്ങളുടെ ടൗണ്‍ഷിപ്പ് എന്ന മമ്മൂട്ടിയുടെ പരാമര്‍ശവും ഉന്നയിച്ചാണ് യുഡിഎഫിന്റെ വിമര്‍ശനം

author-image
Biju
New Update
mammootty3

കല്‍പ്പറ്റ: വയനാട് ടൗണ്‍ഷിപ്പ് സന്ദര്‍ശനത്തിനിടെ ജില്ലാ സെക്രട്ടറിയോട് മമ്മൂട്ടി അതൃപ്തി പ്രകടിപ്പിച്ച സംഭവത്തില്‍ മമ്മൂട്ടിക്കെതിരെ സൈബര്‍ ആക്രമണം രൂക്ഷം. ആക്ഷേപവും രൂക്ഷ വിമര്‍ശനവുമായി ഇടത് സൈബര്‍ ഹാന്‍ഡിലുകളാണ് രംഗത്തെത്തിയത്. എന്നാല്‍ സിപിഎം ജില്ലാ സെക്രട്ടറിയോട് മാറിനില്‍ക്കാന്‍ ആവശ്യപ്പെട്ടത് ആയുധമാക്കുകയാണ് യുഡിഎഫ്. ജനങ്ങളുടെ ടൗണ്‍ഷിപ്പ് എന്ന മമ്മൂട്ടിയുടെ പരാമര്‍ശവും ഉന്നയിച്ചാണ് യുഡിഎഫിന്റെ വിമര്‍ശനം. ഇന്നലെയാണ് ടൗണ്‍ഷിപ്പ് സന്ദര്‍ശനത്തിനിടെ ജില്ലാ സെക്രട്ടറി കെ റഫീഖിനോട് മമ്മൂട്ടി അതൃപ്തി പ്രകടിപ്പിച്ചത്.

അതേസമയം, മമ്മൂട്ടി ആഗ്രഹിച്ചത് സ്വകാര്യ സന്ദര്‍ശനമാണെന്നാണ് പുറത്തുവരുന്ന വിവരം. ടൗണ്‍ഷിപ്പിലേത് സ്വകാര്യ സന്ദര്‍ശനം മാത്രമാക്കി നിലനിര്‍ത്താന്‍ മമ്മൂട്ടി നിര്‍ദ്ദേശിച്ചിരുന്നു. മമ്മൂട്ടി ചെന്നൈയില്‍ നിന്ന് എത്തിയത് ടൗണ്‍ഷിപ്പ് കാണാന്‍ മാത്രമാണെന്നും മാധ്യമങ്ങളെ പോലും അറിയിക്കാതെയായിരുന്നു സന്ദര്‍ശനമെന്നും മമ്മൂട്ടിയോട് അടുത്ത വൃത്തങ്ങള്‍ പറയുന്നു. ടൗണ്‍ഷിപ്പിലേക്ക് വരാന്‍ ആരോടും മമ്മൂട്ടി ആവശ്യപ്പെട്ടിരുന്നില്ല. സിപിഎം നേതാക്കള്‍ തുടര്‍ച്ചയായി അനുഗമിക്കുകയും ജനങ്ങളെ നിയന്ത്രിക്കുകയും ചെയ്തതോടെയാണ് മമ്മൂട്ടി മാറി നില്‍ക്കാന്‍ ആവശ്യപ്പെട്ടത്.