വഴുതക്കാട് വാഹനാപകടം: പൊലീസിന് വീഴ്ച സംഭവിച്ചിട്ടില്ലെന്ന് സ്പെഷല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട്

അപകടവിവരം അറിഞ്ഞയുടന്‍ പൊലീസ് സ്ഥലത്തെത്തി. രാത്രി രണ്ടു വട്ടം നടന്റെ വീട്ടിലെത്തിയെന്നും, സിസിടിവി ദൃശ്യങ്ങള്‍ അതിന് തെളിവാണെന്നും സ്പെഷല്‍ ബ്രാഞ്ച് റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു

author-image
Biju
New Update
maniyan

തിരുവനന്തപുരം: നടന്‍ മണിയന്‍പിള്ള രാജു ഉള്‍പ്പെട്ട വാഹനാപകടത്തില്‍ പൊലീസിന് വീഴ്ച സംഭവിച്ചിട്ടില്ലെന്ന് സ്പെഷല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട്. മ്യൂസിയം പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ ബോധപൂര്‍വമായ വീഴ്ച വരുത്തിയിട്ടില്ല. അപകടവിവരം അറിഞ്ഞയുടന്‍ പൊലീസ് സ്ഥലത്തെത്തി. രാത്രി രണ്ടു വട്ടം നടന്റെ വീട്ടിലെത്തിയെന്നും, സിസിടിവി ദൃശ്യങ്ങള്‍ അതിന് തെളിവാണെന്നും സ്പെഷല്‍ ബ്രാഞ്ച് റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു.