ലൈംഗിക പീഡന കേസില്‍ നടന്‍ നിവിന്‍ പോളിയെ ചോദ്യം ചെയ്തു. 2023 നവംബറില്‍ ദുബായിലെ ഒരു ഹോട്ടലില്‍ വച്ച് നടന്‍ തന്നെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന് കാട്ടി കോതമംഗലം സ്വദേശിയായ 40കാരി നല്‍കിയ പരാതിയിലാണ് അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരാകാന്‍ നിവിന്‍ പോളിയോട് ആവശ്യപ്പെട്ടത്. പരാതി വ്യാജമാണെന്ന് കാണിച്ച് സംസ്ഥാന പോലീസ് മേധാവിക്ക് മുമ്പാകെ നടന്‍ നല്‍കിയ എതിര്‍ ഹരജിയില്‍ എസ്‌ഐടിയും മൊഴിയെടുത്തു.
യുവതി ആരോപിക്കുന്ന സംഭവം നടന്ന സമയത്ത് കൊച്ചിയിലെ ഒരു സിനിമാ ലൊക്കേഷനിലായിരുന്നുവെന്ന് നേരത്തെ തന്നെ നിവിന്‍ പൊളി വ്യക്തമാക്കിയിരുന്നു. കൂട്ടബലാത്സംഗം ഉള്‍പ്പെടെ വിവിധ കുറ്റങ്ങള്‍ക്ക് എറണാകുളം റൂറലിലെ കോതമംഗലത്തിന് സമീപം ഊന്നുകല്‍ പോലീസ് കേസെടുത്ത ആറ് പേരില്‍ ഒരാളാണ് നടന്‍ നിവിന്‍ പൊളി. തനിക്കെതിരായ ലൈംഗികാരോപണത്തിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്ന് നടന്‍ നിവിന്‍ പോളി ചൂണ്ടിക്കാണിക്കുന്നത്.
നിലവില്‍ നിവിന്‍ പോളി കേസില്‍ ആറാം പ്രതിയാണ്. ശ്രേയ, ചലച്ചിത്ര നിര്‍മ്മാതാവ് എ.കെ. സുനില്‍, ബിനു, ബഷീര്‍, കുട്ടന്‍ എന്നിവരെ യഥാക്രമം ആദ്യ അഞ്ച് പ്രതികളാക്കി. മൂന്നാം പ്രതി മുതല്‍ അഞ്ചാം പ്രതി വരെയുള്ളവര്‍ ഒന്നാം പ്രതി ശ്രേയയുടെ പരിചയക്കാരാണെന്നും റിപ്പോര്‍ട്ടുണ്ട്.