/kalakaumudi/media/media_files/2026/02/16/prem2-2026-02-16-17-31-27.jpg)
കോട്ടയം: സ്ഥാനാര്‍ഥികയാകുമെന്ന അഭ്യൂഹങ്ങള്‍ക്കിടെ സൂചനക്കിടെ കോണ്‍ഗ്രസിന്റെ വേദിയില്‍ നടന്‍ പ്രേംകുമാര്‍ മുഖ്യാതിഥിയാകുന്നു. കെ.പി.സി.സി സംസ്‌കാര സാഹിതിയുടെ പരിപാടിയിലാണ് പ്രേകുമാര്‍ പങ്കെടുക്കുക. നാളെ വൈകിട്ട് കോട്ടയത്ത് നടക്കുന്ന കെ.പി.സി.സി സംസ്‌കാര സാഹിതി പരിപാടിയില്‍ പ്രേംകുമാര്‍ മുഖ്യാതിഥിയാണ്.
കെ.സി വേണുഗോപാലാണ് പരിപാടിയുടെ ഉദ്ഘാടകന്‍. നാളെ വൈകിട്ട് അഞ്ച് മണിക്കാണ് നടക്കുന്നത്. തനിക്കൊരു യാത്ര പറയാന്‍ പോലും ഇട നല്‍കാതെ ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ സ്ഥാനത്തുനിന്ന് മാറ്റിയെന്ന് പ്രേംകുമാര്‍ കുറ്റപ്പെടുത്തിയിരുന്നു. സാഹിത്യകാരന്‍ സച്ചിദാനന്ദന്‍ സര്‍ക്കാരിനെതിരെ ഗുരുതരമായ പ്രസ്താവന നടത്തിയിട്ടും സാഹിത്യ അക്കാദമി ചെയര്‍മാന്‍ സ്ഥാനത്ത് തുടരുകയാണെന്നും എന്നാല്‍ ആശാസമരവുമായി ബന്ധപ്പെട്ട താന്‍ നടത്തിയ പ്രസ്താവന വലിയ കുറ്റമായാണ് സര്‍ക്കാര്‍ കണ്ടതെന്നും അദ്ദേഹം പറഞ്ഞിരുന്നു.
ചലച്ചിത്ര അക്കാദമിയില്‍ നിന്ന് അപ്രതീക്ഷിതമായി നീക്കിയതില്‍ തനിക്ക് നീതികേടാണ് ഉണ്ടായത്. തുടര്‍ഭരണം പാടില്ലെന്ന് അഭിപ്രായം പറഞ്ഞ സാഹിത്യ അക്കാദമി അധ്യക്ഷന്‍ കെ. സച്ചിദാനന്ദനെ സ്ഥാനത്ത് നിന്ന് മാറ്റാതിരിക്കുകയും തന്നെ മാറ്റുകയും ചെയ്തത് ഇരട്ടനീതി എന്നാണ് പ്രേംകുമാര്‍ വിശേഷിപ്പിച്ചത്.
അതേസമയം, പ്രേംകുമാറിനെ കഴക്കൂട്ടത്ത് മത്സരിപ്പിക്കാന്‍ കോണ്‍ഗ്രസ് നീക്കമെന്നാണ് അറിയുന്നത്. കഴിഞ്ഞ ദിവസം പ്രേംകുമാറിനെ അനുനയിപ്പിക്കാന്‍ സി.പി.എം നേതാവ് കടകംപള്ളി സുരേന്ദ്രന്‍ ശ്രമിച്ചിരുന്നു. തിരുവനന്തപുരത്തെ വീട്ടില്‍ എത്തിയിട്ടും പ്രേംകുമാറിനെ നേരിട്ട് കാണാന്‍ സാധിച്ചിരുന്നില്ല.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
