നടന്‍ പ്രേം കുമാര്‍ താല്‍ക്കാലിക ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍

ലൈംഗികാരോപണത്തെ തുടര്‍ന്ന് രഞ്ജിത്ത് രാജിവച്ച ഒഴിവിലാണു പ്രേംകുമാറിനെ ചെയര്‍മാന്‍ സ്ഥാനത്തേക്ക് നിയമിക്കുന്നത്. ഇതാദ്യമായാണ് അക്കാദമി ചെയര്‍മാന്‍ സ്ഥാനത്ത് സംവിധായകന്‍ അല്ലാത്ത ഒരാള്‍ വരുന്നത്.

author-image
Athira Kalarikkal
Updated On
New Update
prem kumar

Prem Kumar

Listen to this article
0.75x 1x 1.5x
00:00 / 00:00

തിരുവനന്തപുരം : ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ സ്ഥാനത്തേക്ക് താല്‍ക്കാലികമായി നടന്‍ പ്രേം കുമാര്‍ ചുമതലയേറ്റു. നിലവില്‍ അക്കാദമി വൈസ് ചെയര്‍മാനാണ് പ്രേം കുമാര്‍. ലൈംഗികാരോപണത്തെ തുടര്‍ന്ന് രഞ്ജിത്ത് രാജിവച്ച ഒഴിവിലാണു പ്രേംകുമാറിനെ ചെയര്‍മാന്‍ സ്ഥാനത്തേക്ക് നിയമിക്കുന്നത്. ഇതാദ്യമായാണ് അക്കാദമി ചെയര്‍മാന്‍ സ്ഥാനത്ത് സംവിധായകന്‍ അല്ലാത്ത ഒരാള്‍ വരുന്നത്.

മുതിര്‍ന്ന സംവിധായകന്‍ ഷാജി എന്‍. കരുണിന്റെ പേരാണ് ചെയര്‍മാന്‍ സ്ഥാനത്തേക്ക് പരിഗണിച്ചിരുന്നത്. ഡബ്ല്യുസിസി ബീന പോളിനെ ചെയര്‍മാന്‍ സ്ഥാനത്തേക്ക് നിയമിക്കണമെന്ന് ആവശ്യം ഉന്നയിച്ചിരുന്നു. ഇതിനു പിന്നാലെയാണു പ്രേംകുമാറിന് ചുമതല നല്‍കുന്നത്. സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് വിതരണം, സിനിമ കോണ്‍ക്ലേവ്, ഐഎഫ്എഫ്‌കെ ഉള്‍പ്പെടെയുള്ള ദൗത്യങ്ങളാണ് പ്രേംകുമാറിനു മുന്നിലുള്ളത്. 

kerala chalachithra academy chairman actor premkumar