നടനും സംവിധായകനുമായ രാജേഷ് മാധവൻ വിവാഹിതനായി. അസോസിയേറ്റ് ഡയറക്ടറും പ്രൊഡക്‌ഷന്‍ ഡിസൈനറുമായ ദീപ്തി കാരാട്ടാണ് വധു.ഏറെനാളായി ഇരുവരും പ്രണയത്തിലായിരുന്നു. അടുത്ത ബന്ധുക്കളുടേയും സുഹൃത്തുക്കളുടേയും സാന്നിധ്യത്തിൽ ലളിതമായചടങ്ങിലാണ് രാജേഷ് ദീപ്തിയുടെ കഴുത്തിൽ താലിചാർത്തിയത്.
സെറ്റ് സാരിയിൽ അണിഞ്ഞൊരുങ്ങിയ ദീപിതിയുടെയും ഫ്ളോറൽ വർക്കിലുള്ള ക്രീം ഷർട്ട്ധരിച്ചരാജേഷ് മാധവന്റെയുംചിത്രങ്ങൾഇതിനോടകം സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. നിരവധി പേരാണ് നവദമ്പതികൾക്ക് ആശംസകൾ അറിയിച്ച്രംഗത്തെത്തിയത്.ഈവർഷംജനുവരി 24 നാണ്രാജേഷുംദീപ്തിയുംവിവാഹിതരാകാൻപോകുന്നവിവരംപുറത്തുവന്നത്.ദീപ്തിയ്ക്കൊപ്പമുള്ളചിത്രംപങ്കിട്ടുകൊണ്ട്രാജേഷ്തന്നെയാണ്ഇക്കാര്യംഅറിയിച്ചത്.
വിവാഹത്തിന് മുന്നോടിയായുള്ള ഹൽദി, സംഗീത് ചടങ്ങുകളെല്ലാം വൻ ആഘോഷമായിരുന്നു. സംഗീദ് ചടങ്ങിൽ വൻ താരനിര പങ്കെടുത്തിരുന്നു. കാസർകോട് കൊളത്തൂർ സ്വദേശിയാണ് രാജേഷ്.എന്നാല്‍ താന്‍ കേസ് കൊട് എന്ന ചിത്രത്തിന്റെ ലൊക്കേഷനില്‍ വച്ചാണ് രാജേഷ് മാധവും ദീപ്തിയും കണ്ടുമുട്ടിയതും സുഹൃത്തുക്കളായതും. സിനിമയുടെ അസോസിയേറ്റ് ഡയരക്ടര്‍മാറില്‍ ഒരാളായിരുന്നു പാലക്കാട് സ്വദേശിയായ ദീപ്തി കാരാട്ട്. തുടർന്ന് പ്രണയത്തിലാവുകയായിരുന്നു.
ടെലിവിഷനിലൂടെ സിനിമയിലേക്ക് എത്തിയ രാജേഷ് അപ്രതീക്ഷിതമായാണ് നടനാവുന്നത്.ദിലീഷ് പോത്തന്റെ 'മഹേഷിന്റെ പ്രതികാരത്തിൽ' ഒരു ചെറിയ വേഷം നൽകിയതോടെ അഭിനയത്തിൽ അരങ്ങേറ്റം കുറിച്ചു. ഇത് ശ്രദ്ധിക്കപ്പെട്ടതോടെ കൂടുതൽ അവസരങ്ങൾ താരത്തെ തേടിയെത്തുകയായിരുന്നു. ഏറെശ്രദ്ധനേടിയ 'തിങ്കളാഴ്ചനിശ്ചയത്തിന്റെ' കാസ്റ്റിംഗ്ഡയറക്ടർകൂടിയാണ്രാജേഷ്.നിലവിൽ 'പെണ്ണുംപൊറാട്ടും' എന്നചിത്രമാണ്രാജേഷിന്റെസംവിധാനത്തിൽപുറത്തുവരാനിരിക്കുന്നതു.ഇതിന്റെഅണിയറപ്രവർത്തനങ്ങൾപുരോഗമിക്കുകയാണ്.