വ്യക്തിപരമായി സന്തോഷം; സുരേഷ് ​ഗോപിക്ക് അഭിനന്ദനവുമായി സലിം കുമാർ

രാഷ്ട്രീയമായി വ്യത്യസ്ത ചേരിയിലാണെങ്കിലും വ്യക്തി പരമായി അങ്ങയുടെ വിജയത്തിൽ സന്തോഷിക്കുന്നു അഭിനന്ദനങ്ങൾ സുരേഷേട്ടാ", എന്നാണ് സലിം കുമാർ കുറിച്ചത്. ഷാഫി പറമ്പിൽ, സുധാകരൻ, കെ സി വേണു​ഗോപാൽ തുടങ്ങിയവർക്കും സലിം കുമാർ ആശംസ അറിയിച്ചിട്ടുണ്ട്. 

author-image
Vishnupriya
New Update
sa

സലിം കുമാര്‍, സുരേഷ് ഗോപി

Listen to this article
0.75x 1x 1.5x
00:00 / 00:00

കൊച്ചി: ലോക്സഭാ തെരഞ്ഞെടുപ്പില്‍ വിജയം സ്വന്തമാക്കിയ സുരേഷ് ഗോപിയ്ക്ക് അഭിനന്ദനവുമായി നടന്‍ സലിം കുമാര്‍. സോഷ്യല്‍ മീഡിയയിലൂടെ ആയിരുന്നു നടന്‍റെ അഭിനന്ദനം. രാഷ്ട്രീയമായി വ്യത്യസ്ത ചേരിയിലാണെങ്കിലും വ്യക്തി പരമായി സുരേഷ് ഗോപിയുടെ വിജയത്തില്‍ സന്തോഷമെന്ന് സലിം കുമാര്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചു. 

"രാഷ്ട്രീയമായി വ്യത്യസ്ത ചേരിയിലാണെങ്കിലും വ്യക്തി പരമായി അങ്ങയുടെ വിജയത്തിൽ സന്തോഷിക്കുന്നു അഭിനന്ദനങ്ങൾ സുരേഷേട്ടാ", എന്നാണ് സലിം കുമാർ കുറിച്ചത്. ഷാഫി പറമ്പിൽ, സുധാകരൻ, കെ സി വേണു​ഗോപാൽ തുടങ്ങിയവർക്കും സലിം കുമാർ ആശംസ അറിയിച്ചിട്ടുണ്ട്. 

തൃശൂരിലെ ഫലപ്രഖ്യാപനത്തിനു ശേഷം വികാരാധീനനായാണ് സുരേഷ് ​ഗോപി പ്രതികരിച്ചത്. തൃശൂര്‍ ഞാനെടുത്തിട്ടില്ല. അവരെനിക്ക് തന്നു എന്നാണ് സുരേഷ് ​ഗോപി പറഞ്ഞത്.  താന്‍ എന്ത് കിരീടമാണോ ലൂര്‍ദ് മാതാവിന് കൊടുത്തത് അതുപോലൊരു കിരീടമായിട്ട് തൃശൂരിനെ തലയില്‍ വയ്ക്കുമെന്നും സുരേഷ് ​ഗോപി മാധ്യമങ്ങളോട് പ്രതികരിച്ചു. 

Suresh Gopi salim kumar