/kalakaumudi/media/media_files/2025/08/05/shanavas-avtor-2025-08-05-10-15-54.jpg)
actor shanavas
തിരുവനന്തപുരം: നിത്യഹരിത നായകന്‍ പ്രേംനസീറിന്റെ മകനും നടനുമായ ഷാനവാസ് (70) അന്തരിച്ചു. നാലു വര്‍ഷമായി വൃക്ക-കരള്‍ സംബന്ധമായ രോഗങ്ങള്‍ക്ക് ചികിത്സയിലായിരുന്ന ഷാനവാസിന്റെ അന്ത്യം തിങ്കളാഴ്ച രാത്രി 12 മണിയോടെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു.
ചെന്നൈ ന്യൂ കോളേജില്‍ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തില്‍ മാസ്‌റ്റേഴ്‌സ് ബിരുദം നേടിയ ശേഷമാണ് ഷാനവാസ് പിതാവിന്റെ പാത പിന്തുടര്‍ന്ന് സിനിമയില്‍ എത്തിയത്. 1981-ല്‍ ബാലചന്ദ്രമേനോന്‍ സംവിധാനം ചെയ്ത പ്രേമഗീതമാണ് ആദ്യ ചിത്രം. പൃഥ്വിരാജ് ചിത്രം ജനഗണമനയാണ് അവസാന ചിത്രം. നിരവധി സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്.