/kalakaumudi/media/media_files/2025/08/06/swetha-2025-08-06-16-40-12.jpg)
കൊച്ചി: നടി ശ്വേത മേനോനെതിരെ കേസ്. മാര്‍ട്ടിന്‍ മേനാച്ചേരി എന്ന വ്യക്തി നല്‍കിയ പരാതിയിലാണ് കേസെടുത്തിരിക്കുന്നത്. അശ്ശീല ചിത്രത്തില്‍ അഭിനയിച്ചു എന്ന് ചൂണ്ടിക്കാട്ടിയായിരുന്നു പരാതി. കോടതി നിര്‍ദ്ദേശ പ്രകാരമാണ് കേസെടുത്തത്. ഇമ്മോറല്‍ ട്രാഫിക് പ്രിവന്‍ഷന്‍ ആക്ടിലെ അഞ്ചും മൂന്നും വകുപ്പുകള്‍ പ്രകാരവും ഇന്‍ഫോര്‍മേഷന്‍ ടെക്നോളി ആക്ടിലെ 67(എ) വകുപ്പ് പ്രകാരവുമാണ് കേസ് എടുത്തിരിക്കുന്നത്.
ശ്വേത മേനോന്‍ സിനിമയിലും പരസ്യങ്ങളിലും നഗ്‌നതയോടെ അശ്ലീല രംഗങ്ങള്‍ അഭിനയിച്ച് സോഷ്യല്‍ മീഡിയയും പോണ്‍ സൈറ്റ് വഴിയും പബ്ലിഷ് ചെയ്ത് പ്രചരിപ്പിച്ചുവെന്നാണ് പരാതിയില്‍ പറയുന്നത്. ഇത്തരത്തില്‍ പ്രവര്‍ത്തിച്ച നടി സെക്സ് സിനിമാ നടിയാണെന്ന കുപ്രസിദ്ധി ദുരുപയോഗം ചെയ്ത് കച്ചവടം നടത്തി വരുമാനം ഉണ്ടാക്കുകയാണെന്നും പരാതിക്കാരന്‍ പറയുന്നു.
കാമസൂത്രയുടെ പരസ്യം, രതി നിര്‍വേദം, പാലേരി മാണിക്യം, കളിമണ്ണ് എന്നീ സിനിമകള്‍ എന്നിവയില്‍ അഭിനയിച്ചത് ചൂണ്ടിക്കാട്ടിയാണ് പരാതി. ഒരു അഭിമുഖത്തില്‍ 'iam the hottest and sexiest woman in the world', എന്ന് ശ്വേത മേനോന്‍ പറഞ്ഞതും പരാതിയില്‍ സൂചിപ്പിച്ചിട്ടുണ്ട്.