തിരുവനതപുരം : ബലാത്സംഗ കേസിൽ നടൻ സിദ്ദിഖ് അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരായി.തിരുവനന്തപുരം നാർക്കോട്ടിക് സെൽ അസിസ്റ്റന്റ് കമ്മീഷണറുടെ മുന്നിലാണ് സിദ്ദിഖ് ഹാജരായത്.സിദ്ദിഖിന്റെ അറസ്റ്റും പോലീസ് രേഖപ്പെടുത്തി.പത്തുമണിക്ക് ഹാജരായെങ്കിലും അന്വേഷണ സംഘത്തിലെ ഉദ്യോഗസ്ഥർ അവിടെയില്ലാത്തതിനാൽ,പിന്നീട് ഇവർ എത്തിയതിനു ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.
നിലവിൽ വൈദ്യപരിശോധനയ്ക്കായി ജനറൽ ആശുപത്രിയിൽ കൊണ്ട് പോയിരിക്കുകയാണ്.വൈദ്യ പരിശോധന പൂർത്തിയായ ശേഷം മജിസ്‌ട്രേറ്റിനു മുന്നിൽ ഹാജരാക്കി വിട്ടയക്കുമെന്നാണ് വിവരം.
ആദ്യഘട്ടത്തിൽ ഇടക്കാല ജാമ്യമാണ് സുപ്രീം കോടതി സിദ്ദിഖിന് നൽകിയിരുന്നത്.പിന്നീടത് മുൻകൂർ ജാമ്യമാക്കി മാറ്റുകയായിരുന്നു.അതേസമയം കോടതിയുടെ നിബന്ധനകൾ പ്രകാരം കൃത്യമായി അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാവുകയും ചോദ്യം ചെയ്യലിന് സഹകരിക്കുകയും ചെയ്യണമെന്ന് ഉപാധി വെച്ചിട്ടുണ്ട്.ആദ്യ രണ്ടു തവണ സിദ്ദിഖ് അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരായ സമയം സഹരിക്കാത്തതുകൊണ്ടാണ് സിദ്ദിഖിനോട് വീണ്ടും ഹാജരാകാൻ ആവശ്യപ്പെട്ടത്.