''പ്രമുഖ നടൻ നേരിട്ട് കാണണമെന്ന് ആവശ്യപ്പെട്ട് റൂമിലേക്ക് വിളിപ്പിച്ചു'';ദുരനുഭവം വെളിപ്പെടുത്തി തിലകന്റെ മകൾ

അമ്മ സംഘടനയെ പിരിച്ചുവിടണമെന്നും അവർ പറഞ്ഞു. ഹിഡൻ അജണ്ട വച്ചാണ് ഇവർ പ്രവർത്തിക്കുന്നത്. സംഘടന രൂപീകരിച്ചത് മുതലാണ് ഇത്രയേറെ പ്രശ്നങ്ങൾ സംഭവിക്കുന്നതെന്നും അവർ കൂട്ടിച്ചേർത്തു.

author-image
Greeshma Rakesh
New Update
actor-thilakan-daughter-reveals-she-experience-bad-from-a-famous-malayalam-actor

actor thilakan daughter reveals bad experience from a malayalam actor

Listen to this article
0.75x 1x 1.5x
00:00 / 00:00

തിരുവനന്തപുരം: സിനിമ മേഖലയിൽ നിന്നും തനിക്കും ദുരനുഭവം ഉണ്ടായെന്ന് വെളിപ്പെടുത്തി നടൻ തിലകന്റെ മകൾ സോണിയ തിലകൻ.ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെയാണ് സോണിയയുടെ വെളിപ്പെടുത്തൽ. സിനിമയിൽ വലിയ സ്വാധീനം ഉള്ള പ്രമുഖ നടനിൽ നിന്നാണ് ദുരനുഭവം ഉണ്ടായത് എന്നും സോണിയ തിലകൻ വെളിപ്പെടുത്തു. ഇയാൾ റൂമിലേക്ക് വിളിപ്പിക്കുകയായിരുന്നു. 

മോളെ എന്ന് വിളിച്ചു കൊണ്ടാണ് സംസാരിച്ചത്. എന്നാൽ പിന്നീടുള്ള മെസേജുകളിലൂടെ അപമര്യാദയായി പെരുമാറുകയായിരുന്നു. അച്ഛനോട് അങ്ങനെ പറയേണ്ടി വന്നതിൽ വിഷമമുണ്ടെന്ന് പറഞ്ഞാണ് സംസാരിച്ചത്. ഒരു കാര്യം സംസാരിക്കാനുണ്ട്, നേരിട്ട് കാണണമെന്ന് ആവശ്യപ്പെട്ടു. മോളെന്നോട് ക്ഷമിക്കണമെന്ന് പറഞ്ഞു. പ്രധാന നടനാണ് മോശമായി പെരുമാറിയത്. സഹോദര തുല്യനായി കണ്ട ഒരാളിൽ‌ നിന്നാണ് മേശം പെരുമാറ്റമുണ്ടായത്. വാക്കുകൾ കൊണ്ട് പോലും സ്ത്രീകൾ അപമാനിതരാകുന്നുവെന്നും സോണിയ പറയുന്നു.

ഇയാളുടെ പേര് വെളിപ്പെടുത്തുമെന്നും ഉചിതമായ സമയം വരട്ടെയന്നും സോണിയ പറഞ്ഞു. സംഘടനയിലെ പുഴുക്കുത്തുകൾക്കെതിരെ പറഞ്ഞതിന് അച്ഛനെ പുറത്താക്കി. അമ്മ എന്ന സംഘടന കോടാലി ആണെന്ന് അച്ഛൻ പറഞ്ഞിരുന്നുവെന്നും തൻറെ അനുഭവവും അതാണെന്നും സോണിയ വിവരിച്ചു.അമ്മ സംഘടനയെ പിരിച്ചുവിടണമെന്നും അവർ പറഞ്ഞു. ഹിഡൻ അജണ്ട വച്ചാണ് ഇവർ പ്രവർത്തിക്കുന്നത്. സംഘടന രൂപീകരിച്ചത് മുതലാണ് ഇത്രയേറെ പ്രശ്നങ്ങൾ സംഭവിക്കുന്നതെന്നും അവർ കൂട്ടിച്ചേർത്തു.

thilakan thilakan daughter hema committee report