/kalakaumudi/media/media_files/2025/08/08/vinakayan-2025-08-08-13-36-36.jpg)
കൊച്ചി: ഫേസ് ബുക്കിലൂടെ തുടര്‍ച്ചയായി അശ്ലീലവും അധിക്ഷേപവും ചൊരിയുന്ന നടന്‍ വിനായകന്‍ ഒരു പൊതുശല്യമെന്ന് കോണ്‍ഗ്രസ്.
സര്‍ക്കാര്‍ വിനായകനെ പിടിച്ച് കൊണ്ടുപോയി ചികിത്സിക്കണമെന്നും എല്ലാ കലാകാരന്മാര്‍ക്കും നടന്‍ അപമാനമാണെന്നും എറണാകുളം ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് പറഞ്ഞു. ലഹരി വ്യാപനത്തിനെതിരെ നാളെ നടക്കുന്ന വാക്കത്തോണ്‍ സംബന്ധിച്ച കാര്യത്തിനായി വിളിച്ചുചേര്‍ത്ത വാര്‍ത്ത സമ്മേളനത്തിലാണ് ഇക്കാര്യം പറഞ്ഞത്.
നടന്‍ വിനായകന്‍ ഒരു പൊതുശല്യം ആണ്. വിനായകനെ സര്‍ക്കാര്‍ പിടിച്ച് കൊണ്ടുപോയി ചികിത്സിക്കണം. എല്ലാ കലാകാരന്മാര്‍ക്കും അപമാനമായി മാറിയിരിക്കുകയാണ് ഈ നടന്‍. എല്ലാത്തിനും പിന്നില്‍ ലഹരിയാണ്- ഡിസിസി പ്രസിഡന്റ് പറഞ്ഞു.
കഴിഞ്ഞ ദിവസമാണ് അടൂര്‍ ഗോപാലകൃഷ്ണനെതിരെയും ഗായകന്‍ യേശുദാസിനെതിരെയും വിനായകന്‍ അശ്ലീല പോസ്റ്റ് ഇട്ടത്. ഇന്ന് എല്ലാത്തിനും ക്ഷമ ചോദിച്ച് മറ്റൊരു പോസ്റ്റിട്ടെങ്കിലും പിന്നാലെ മാധ്യമപ്രവര്‍കയെ അധിക്ഷേപിച്ച് വീണ്ടും ഫേസ്ബുക്കിലെഴുതി. വിനായകനെതിരെ യൂത്ത് കോണ്‍ഗ്രസ് നേതാവ് എന്‍എസ് നുസൂര്‍ സംസ്ഥാന പൊലീസ് മേധാവിക്ക് പരാതി നല്‍കിയിരുന്നു.