വിഷ്ണു ഉണ്ണികൃഷ്ണൻറെ ഫേസ്ബുക്ക് പേജ് ഹാക്ക് ചെയ്തു; മുന്നറിയിപ്പുമായി നടൻ

പേജിലൂടെ ഹാക്കർമാർ അശ്ലീല ചിത്രങ്ങൾ പങ്കുവെക്കുന്നുണ്ടെന്നും ഇതിനെതിരെ നിയനമനടപടികൾ സ്വീകരിക്കണമെന്നും നിരവധിപ്പേർ ഇൻസ്റ്റാ പോസ്റ്റിന് താഴെ കമന്റ് ചെയ്തു.

author-image
Rajesh T L
New Update
vishnu unnikrishnan

വിഷ്ണു ഉണ്ണികൃഷ്ണൻ

Listen to this article
0.75x1x1.5x
00:00/ 00:00

കൊച്ചി: നടൻ വിഷ്ണു ഉണ്ണികൃഷ്ണൻറെ ഫേസ്ബുക്ക് പേജ് ഹാക്ക് ചെയ്തു. നടൻ തന്നെയാണ് ഇക്കാര്യം ഇൻസ്റ്റാഗ്രാമിലൂടെ അറിയിച്ചത്.  ഹാക്ക് ചെയ്യപ്പെട്ട ഫേസ്ബുക്ക് പേജിൻറെ സ്ക്രീൻഷോട്ടുകളും വിഷ്ണു പങ്കുവെച്ചിട്ടുണ്ട്. 

നടൻറെ പേജിലൂടെ ഹാക്കർമാർ അശ്ലീല ചിത്രങ്ങൾ പങ്കുവെക്കുന്നുണ്ടെന്നും ഇതിനെതിരെ നിയനമനടപടികൾ സ്വീകരിക്കണമെന്നും നിരവധിപ്പേർ വിഷ്ണുവിൻറെ ഇൻസ്റ്റാ പോസ്റ്റിന് താഴെ നിരവധിപ്പേർ കമന്റ് ചെയ്തു. 

കിരൺ നാരായണൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലാണ് വിഷ്ണു ഉണ്ണികൃഷ്ണൻ ഇപ്പോൾ അഭിനയിക്കുന്നത്. സൂപ്പർ നാച്വറൽ കഥാപാത്രങ്ങളെ ആരാധിക്കുന്ന നാലു കുട്ടികളുടേയും അവരുടെ ജീവിതത്തിലേക്ക് വരുന്ന ഒരു ചെറുപ്പക്കാരൻ്റേയും ആത്മബന്ധത്തിൻ്റെ കഥയാണ് ചിത്രത്തിൻറെ കഥ.  അവതരിപ്പിക്കുന്നത്. ലാലു അലക്സ്, സാജു നവോദയ, വിജിലേഷ്, ബിനു തൃക്കാക്കര, അനീഷ് ജി. മേനോൻ, ആദിനാട് ശശി, രാജേഷ് അഴീക്കോടൻ, സുരേന്ദ്രൻ പരപ്പനങ്ങാടി, അഞ്ജലി നായർ, ഷൈനി സാറാ, അർഷ, സൂസൻ രാജ് കെപിഎസി ആവണി എന്നിവരും പ്രധാന അഭിനേതാക്കളാണ്.

vishnu unnikrishnan facebook hacking