'ഓപ്പറേഷന്' തൊട്ടുമുമ്പ് പള്‍സര്‍ സുനി  വിളിച്ച ശ്രീലക്ഷ്മി ആരാണ്? എന്തുകൊണ്ട് ഇവരെ സാക്ഷിയാക്കിയില്ല?

ആരോപണങ്ങള്‍ക്ക് അപ്പുറം ദിലീപ് ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ വിശ്വാസയോഗ്യമായ തെളിവുകള്‍ നിരത്താന്‍ പ്രോസിക്യൂഷന് സാധിച്ചിട്ടില്ലെന്നും കോടതി വിമര്‍ശിക്കുന്നു. 

author-image
Rajesh T L
New Update
pulsar suni kalakaumudi

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ കോടതി വിധിയുടെ വിശദാംശങ്ങള്‍ ചര്‍ച്ചയാകുന്നു. നടിയെ ആക്രമിക്കുന്നതിന് തൊട്ടുമുമ്പ് മുഖ്യപ്രതിയായ പള്‍സര്‍ സുനി ശ്രീലക്ഷ്മി എന്നു പേരുള്ള ഒരു സ്ത്രീയുമായി ഫോണില്‍ സംസാരിച്ചിരുന്നു. ഈ സ്ത്രീയെ കുറിച്ച് കൃത്യമായ വിശദീകരണം നല്‍കാത്തത് പ്രോസിക്യൂഷന്റെ വീഴ്ചയാണെന്ന് വിധിന്യായത്തിലുണ്ട്. ഈ സ്ത്രീക്ക് കൃത്യത്തെ പറ്റി അറിയാമായിരുന്നോ? എന്തു കൊണ്ട് ഇവരെ സാക്ഷിയാക്കിയില്ല തുടങ്ങിയ ചോദ്യങ്ങളും പ്രോസിക്യൂഷനെതിരെ വിധിന്യായത്തില്‍ കോടതി ഉയര്‍ത്തുന്നുണ്ട്. 

ആരോപണങ്ങള്‍ക്ക് അപ്പുറം ദിലീപ് ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ വിശ്വാസയോഗ്യമായ തെളിവുകള്‍ നിരത്താന്‍ പ്രോസിക്യൂഷന് സാധിച്ചിട്ടില്ലെന്നും കോടതി വിമര്‍ശിക്കുന്നു. 

സുനിക്ക് ക്വട്ടേഷന്‍ നല്‍കിയ മാഡം എന്നൊരാളുണ്ടോ എന്നും കൃത്യമായ ഉത്രം നല്‍കാന്‍ സാധിച്ചിട്ടില്ലെന്നും കോടതി നിരീക്ഷിക്കുന്നു. സംവിധായകന്‍ ബാലചന്ദ്രകുമാറിന്റെ മൊഴി വിശ്വാസ യോഗ്യമല്ലെന്നും വിധിന്യായത്തിലുണ്ട്. ഒരു സ്ത്രീ നല്‍കിയ ക്വട്ടേഷനാണെന്നാണ് കൃത്യം നടത്തുമ്പോള്‍ പള്‍സര്‍ സുനി, അതിജീവിതയോട് പറഞ്ഞത്. സുനി പറഞ്ഞത് പോലെ ഒരു സ്ത്രീ ഉണ്ടോ എന്നുള്ള കാര്യങ്ങളില്‍ കൃത്യമായ മറുപടി പ്രോസിക്യൂഷന്‍ നല്‍കിയിട്ടില്ലെന്നും വിധിന്യായത്തില്‍ പറയുന്നു.