ദിലീപിനെ വെറുതെ വിട്ടു; 6 പ്രതികള്‍ക്കുള്ള ശിക്ഷ 12ന് വിധിക്കും

എന്‍.എസ്.സുനില്‍ (പള്‍സര്‍ സുനി), മാര്‍ട്ടിന്‍ ആന്റണി, ബി.മണികണ്ഠന്‍, വി.പി.വിജീഷ്, എച്ച്.സലിം (വടിവാള്‍ സലീം), പ്രദീപ് എന്നീ പ്രതികളാണ് കുറ്റക്കാരെന്നു കോടതി കണ്ടെത്തിയത്

author-image
Biju
Updated On
New Update
d3

കൊച്ചി:നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപിനെ വെറുതേ വിട്ടു. കേസില്‍ ഒന്നു മുതല്‍ ആറു വരെ പ്രതികള്‍ കുറ്റക്കാരാണെന്നും അവര്‍ക്കെതിരെയുള്ള എല്ലാ കുറ്റങ്ങളുെ തെളിഞ്ഞെന്നും എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി പറഞ്ഞു. 

ശിക്ഷാവിധി 12 ന് പറയും. കേസില്‍ എട്ടാം പ്രതിയായിരുന്നു ദിലീപ്. ദിലീപിനെതിരെയുള്ള ഗൂഢാലോചനക്കുറ്റം തെളിഞ്ഞില്ലെന്നും കോടതി പറഞ്ഞു. എന്‍.എസ്.സുനില്‍ (പള്‍സര്‍ സുനി), മാര്‍ട്ടിന്‍ ആന്റണി, ബി.മണികണ്ഠന്‍, വി.പി.വിജീഷ്, എച്ച്.സലിം (വടിവാള്‍ സലീം), പ്രദീപ് എന്നീ പ്രതികളാണ് കുറ്റക്കാരെന്നു കോടതി കണ്ടെത്തിയത്.

ബലാത്സംഗം, ഗൂഢാലോചന, സ്ത്രീത്വത്തെ അപമാനിക്കല്‍, അന്യായ തടങ്കല്‍, ബലപ്രയോഗം, തെളിവു നശിപ്പിക്കല്‍, അശ്ലീല ചിത്രമെടുക്കല്‍, പ്രചരിപ്പിക്കല്‍ തുടങ്ങിയ കുറ്റങ്ങളാണു പ്രതികള്‍ക്കെതിരെ ചുമത്തിയിട്ടുള്ളത്. 

  • Dec 08, 2025 11:05 IST

    ജഡ്ജിയെത്തി കോടതി നടപടികള്‍ തുടങ്ങി

    ജഡ്ജിയെത്തി കോടതി നടപടികള്‍ തുടങ്ങി



  • Dec 08, 2025 10:53 IST

    പള്‍സര്‍ സുനി അടക്കം എല്ലാ പ്രതികളും കോടതിയില്‍

    പള്‍സര്‍ സുനി അടക്കം എല്ലാ പ്രതികളും കോടതിയില്‍



  • Dec 08, 2025 10:39 IST

    ദിലീപ് കോടതിയില്‍ എത്തി, വിധി ഉടന്‍

    ദിലീപ് കോടതിയില്‍ എത്തി, വിധി ഉടന്‍



  • Dec 08, 2025 10:06 IST

    ജഡഡ്ജി ഹണി എം വര്‍ഗീസ് കോടതിയില്‍ എത്തി

    ജഡഡ്ജി ഹണി എം വര്‍ഗീസ് കോടതിയില്‍ എത്തി



  • Dec 08, 2025 09:25 IST

    വിധി എതിരായാല്‍ നിയമസഹായം നല്‍കുമെന്ന് ഉമാ തോമസ് എം എല്‍ എ

    കൊച്ചി: അതിജീവിതയ്ക്ക് നീതി ലഭിക്കുമോ എന്ന് സംശയമുണ്ടെന്ന് ഉമ തോമസ് എം എല്‍ എ. വിചാരണയുടെ പല ഘട്ടങ്ങളിലും ഈ സംശയം ബലപ്പെടുത്തുന്ന കാര്യങ്ങള്‍ ഉണ്ടായെന്നും വിധി എതിരായാല്‍ നിയമസഹായം നല്‍കുമെന്നും ഉമാ തോമസ് പറഞ്ഞു. 

    അതിജീവിതയുമായി സംസാരിച്ചിരുന്നു. വിധിയെക്കുറിച്ച് അവര്‍ക്കും ആശങ്കയുണ്ട്. വിധി എതിരായാണ് വരുന്നതെങ്കില്‍ ആവശ്യമായ നിയമസഹായം നല്‍കും. പ്രമുഖരായ പലരും മൊഴി മാറ്റിയത് വിധിയെ ബാധിക്കുമോയെന്ന് സംശയമുണ്ട്. 

    മൊഴി മാറ്റാന്‍ പി ടി തോമസിനും സമ്മര്‍ദം ഉണ്ടായിരുന്നു. വാഹനത്തിന്റെ ബോള്‍ട്ട് ഇളകിയത് വധശ്രമം ആയിരുന്നോയെന്ന് സംശയമുണ്ടെന്നും പി ടി അന്ന് ഇടപ്പെട്ടില്ലായിരുന്നെങ്കില്‍ ഈ കേസ് ഇവിടെ വരെ എത്തില്ലായിരുന്നെന്നും ഉമാ തോമസ് മാധ്യമങ്ങളോട് പറഞ്ഞു.



  • Dec 08, 2025 09:21 IST

    ദിലീപ് ഉടന്‍ കോതിയിലേക്ക് എത്തും

    ദിലീപ് ഉടന്‍ കോതിയിലേക്ക് എത്തും



dileep case Pulsar Suni