ഇന്ന് എറണാകുളം പ്രിന്‍സപ്പല്‍ സെഷന്‍സ് കോടതിയില്‍ സംഭവിക്കുന്നത്; സാദ്ധ്യത ഇങ്ങനെ

കേസിലെ വിധി (ഓര്‍ഡര്‍) പുറപ്പെടുവിക്കുകയെന്നതാണ് ആദ്യത്തെ കോടതി നടപടി. വാദിയുടെയും പ്രതിഭാഗത്തിന്റെ നീണ്ട നാളത്തെ വിചാരണ നടപടികളും തെളിവുകളും പരിശോധിച്ചതിന് ശേഷം കോടതി ഇന്ന് ഉത്തരവ് പുറപ്പെടുവിക്കുക

author-image
Biju
New Update
court

കൊച്ചി:നീണ്ട എട്ടുവര്‍ഷം കൊണ്ടാണ് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ വിചാരണ നടപടികള്‍ പൂര്‍ത്തിയാക്കിയത്.കോവിഡ് ലോക്ഡൗണ്‍മൂലം രണ്ടുവര്‍ഷത്തോളം വിചാരണ തടസ്സപ്പെട്ടു. വിചാരണ പൂര്‍ത്തിയാക്കാന്‍ സുപ്രീംകോടതി നല്‍കിയ സമയപരിധിയൊന്നും പാലിക്കാന്‍ കഴിഞ്ഞിരുന്നുമില്ല. 

വിധി ആദ്യം 

കേസിലെ വിധി (ഓര്‍ഡര്‍) പുറപ്പെടുവിക്കുകയെന്നതാണ് ആദ്യത്തെ കോടതി നടപടി. വാദിയുടെയും പ്രതിഭാഗത്തിന്റെ നീണ്ട നാളത്തെ വിചാരണ നടപടികളും തെളിവുകളും പരിശോധിച്ചതിന് ശേഷം കോടതി ഇന്ന് ഉത്തരവ് പുറപ്പെടുവിക്കുക.വിധിയുടെ പ്രസ്‌കത ഭാഗങ്ങള്‍ മാത്രമാണ് ജഡ്ജ് കോടതിയില്‍വായിച്ചേക്കാം. വിശദമായ ഉത്തരവിന്റ പകര്‍പ്പ് സെന്റന്‍സ് ഓഫ് ഹിയറിംങ്ങിന് ശേഷമാകും കൈമാറുക

പ്രതികളെ ശിക്ഷിക്കാനും സംശയാംതീതമായി പ്രതികള്‍ക്കെതിരെയുള്ള കുറ്റം തെളിയിക്കാന്‍ പ്രോസിക്യൂഷന് കഴിയാതെ വന്നാല്‍ പ്രതികളെ വെറുതെ വിടാനും കോടതുകള്‍ക്ക് അധികാരമുണ്ട്.  കോടതിയ്ക്ക് മുമ്പിലെത്തുന്ന തെളിവുകള്‍, സാക്ഷികള്‍, മൊഴികള്‍ എന്നിവയെല്ലാം ഇഴകീറി പരിശോധിച്ചതിന് ശേഷമാകും വിധി ന്യായം പുറപ്പെടുവിക്കുന്നത്. 

സെന്റന്‍സ് ഓഫ് ഹിയറിംങ്

പ്രതികള്‍ കുറ്റക്കാരാണെന്നാണ് കോടതി വിധിയെങ്കില്‍ പ്രോസിക്യൂഷനെയും പ്രതിഭാഗത്തിനെയും ഉള്‍പ്പെടുത്തി ഒരു ഹിയറിംങ്ങ് കൂടി കോടതി നടത്തും.പ്രതികള്‍കുറ്റക്കാരനാണെന്ന് കണ്ടെത്തിയ ശേഷം, ജഡ്ജ്  അവര്‍ക്കുള്ള ശിക്ഷ  തീരുമാനിക്കുന്നതിന് മുന്‍പുള്ള കോടതി നടപടിയാണിത്. ശിക്ഷ സംബന്ധിച്ച വാദം കേള്‍ക്കല്‍ എന്നാണ്  ഇത് അറിയപ്പെടുന്നത്  സെന്റന്‍സ് ഓഫ് ഹിയറിംങ് എന്നാണ്. 

ഇരുഭാഗത്തെയും വാദങ്ങള്‍, ഇരയ്ക്കുണ്ടായ ആഘാതം, നിയമപരമായ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ എന്നിവ പരിഗണിച്ച്, നീതിയുക്തമായ ശിക്ഷ  ഉറപ്പാക്കുകയാണ് ഇതിലൂടെ ചെയ്യുന്നത്. ഇത് വിധി വന്നതിന്  ശേഷം നടക്കുന്ന ഒരു പ്രത്യേക ഘട്ടമാണ്. 

കുറ്റക്കാരായി കണ്ടെത്തിയ പ്രതികള്‍ക്ക്  അനുയോജ്യമായ ശിക്ഷ തീരുമാനിക്കുന്നതിനാണ് സെന്റന്‍സ് ഓഫ് ഹിയറിംങ് നടത്തുന്നത്. ഇത് വിധി പുറപ്പെടുവിക്കുന്ന ദിവസം നടത്താം, അല്ലെങ്കില്‍ മറ്റൊരു ദിവസത്തേക്ക് മാറ്റിവെക്കാം.ഇത് കോടതിയുടെ അധികാര പരിധിയില്‍ ഉള്‍പ്പെടുന്നതാണ്. 

പ്രതികള്‍ക്കെതിരെ ചുമത്തിയിട്ടുള്ള  വകുപ്പുകള്‍ പ്രകാരം പരാമാവധി ശിക്ഷ നല്‍കാനാകും പ്രോസിക്യൂഷന്‍ ഈ അവസരത്തില്‍ വാദിക്കുന്നത്. എന്നാല്‍, ചുമത്തിയിട്ടുള്ള വകുപ്പുകള്‍ പ്രകാരം കുറഞ്ഞ ശിക്ഷ നല്‍കാനാവും പ്രതിഭാഗം വാദിക്കുന്നത്.

പ്രതികളുടെ മുന്‍കാല ക്രിമിനല്‍ ചരിത്രം, കുറ്റകൃത്യത്തിന്റെ സ്വഭാവം, ഇരയ്ക്കുണ്ടായ ആഘാതം, ശിക്ഷയുടെ കാഠിന്യം കൂട്ടുന്നതോ കുറയ്ക്കുന്നതോ ആയ സാഹചര്യങ്ങള്‍, പ്രോസിക്യൂഷന്‍ ഹാജരാക്കിയ റിപ്പോര്‍ട്ടുകള്‍ ഇവയെല്ലാം ഈ ഘട്ടത്തില്‍ പരിഗണിക്കപ്പെടാം. ഇതിന് ശേഷം മാത്രമാണ് പ്രതികള്‍ക്കുള്ള ശിക്ഷ വിധിക്കുന്നത്.അതേസമയം, പ്രതികള്‍ കുറ്റക്കാരല്ലെന്നാണ് കോടതി കണ്ടെത്തnzങ്കില്‍, സെന്റന്‍സ് ഓഫ് ഹിയറിംങ് ഉണ്ടാകാറില്ല. 

ജഡ്ജിന്റെ വിവേചനാധികാരങ്ങള്‍ 

വിധി പുറപ്പെടുവിച്ചതിന് പിന്നാലെ സെന്റന്‍സ് ഓഫ് ഹിയറിംങ്ങിന് ശേഷം അന്ന് തന്നെ ചില കേസുകളില്‍ കോടതി ശിക്ഷ വിധിക്കാറുണ്ട്. എന്നാല്‍ ചില കേസുകളില്‍ സെന്റന്‍സ് ഓഫ് ഹിയറിംങ്ങിന് ശേഷം മറ്റൊരു ദിവസമാകാം കോടതി വിധി പുറപ്പെടുവിക്കുന്നത്.

കുറഞ്ഞ ശിക്ഷകള്‍ കിട്ടാന്‍ തക്ക വകുപ്പുകള്‍ ചുമത്തിയിട്ടുള്ള കേസുകളിലാണ് സാധാരണ വിധി പുറപ്പെടുവിക്കുന്ന ദിവസം തന്നെ ശിക്ഷ വിധിക്കാറുള്ളത്. ഇവയെല്ലാം കോടതിയുടെ വിവേചനാധികാരത്തില്‍ ഉള്‍പ്പെടുന്നതാണ്.

dileep