/kalakaumudi/media/media_files/lWQ2yMHs5BKQY2ogXb6H.jpg)
കൊച്ചി: കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിൽ മെമ്മറി കാർഡ് അനധികൃതമായി പരിശോധിച്ചു എന്ന അതിജീവിത നൽകിയ ഹർജിയിൽ കോടതി തിങ്കളാഴ്ച വിധി പറയും. മെമ്മറി കാർഡ് അനധികൃതമായി പരിശോധിച്ചതിലെ അന്വേഷണ റിപ്പോർട്ട് റദ്ദാക്കണമെന്ന പരാതിയിലാണ് ഹൈക്കോടതി തിങ്കളാഴ്ച വിധി പറയുക. അതിജീവിത നൽകിയ ഉപഹർജിയിലാണ് ഹൈക്കോടതി സിംഗിൾ ബെഞ്ച് വിധി പറയുക.
നടിയെ ആക്രമിച്ച കേസിൽ ഏറ്റവും സുപ്രധാനപ്പെട്ട തെളിവാണ് മെമ്മറി കാർഡ്. ഇതിന്റെ ഹാഷ് വാല്യു മാറിയതിൽ അതിജീവിത ഹൈക്കോടതിക്ക് മുമ്പാകെ അന്വേഷണം ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ഹൈക്കോടതി വസ്തുതാന്വേഷണ റിപ്പോർട്ട് നൽകാൻ ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതിയോട് ആവശ്യപ്പെട്ടിരുന്നു. ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതി അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിച്ചിരുന്നു. നിലവിലെ റിപ്പോർട്ട് റദ്ദാക്കി ഉന്നത പൊലീസ് ഉദ്യോഗസ്ഥൻ വിഷയം അന്വേഷിക്കണമെന്നാണ് ആവശ്യം.