നടിയെ ആക്രമിച്ച കേസ് -- ശ്രീലക്ഷ്മിയെ പൊലീസ് ചോദ്യം ചെയ്തിരുന്നതായി : ഭർത്താവ്

നടിയെ ആക്രമിച്ച് അശ്ലീല ദൃശ്യങ്ങൾ പകർത്തിയ കേസിൽ ശ്രീലക്ഷ്മിയെ പൊലീസ് പലതവണ വിളിപ്പിച്ചിരുന്നുവെന്ന് ഭർത്താവ് വെളിപ്പെടുത്തി.

author-image
Shyam
New Update
police

കൊച്ചി: നടിയെ ആക്രമിച്ച് അശ്ലീല ദൃശ്യങ്ങൾ പകർത്തിയ കേസിൽ ശ്രീലക്ഷ്മിയെ പൊലീസ് പലതവണ വിളിപ്പിച്ചിരുന്നുവെന്ന് ഭർത്താവ് വെളിപ്പെടുത്തി. നടിയെ ആക്രമിക്കുന്നതിന് തൊട്ടുമുമ്പ് ശ്രീലക്ഷ്മിയുമായി പൾസർ സുനി ഫോണിൽ സംസാരിച്ചിരുന്നോവെന്നും ഇവർക്ക് കൃത്യത്തെപ്പറ്റി അറിയാമായിരുന്നോ എന്ന ചോദ്യത്തിനും പ്രോസിക്യൂഷന് വിശദീകരണമുണ്ടായിരുന്നില്ലെന്ന് വിചാരണക്കോടതി നിരീക്ഷിച്ചതിന് പിന്നാലെയാണ് പ്രതികരിണം.

ശ്രീലക്ഷ്മിയെ ഒന്നിലധികം തവണ പൊലീസ് വിളിപ്പിച്ചിരുന്നു. ഫോൺ വാങ്ങിവച്ചു. ഇതുവരെ അത് തിരിച്ചു ചോദിച്ചിട്ടില്ല. പൾസർ സുനി ബസ് ഡ്രൈവറായിരുന്നപ്പോൾ ശ്രീലക്ഷ്മിയുമായി സൗഹൃദമുണ്ടായിരുന്നു. കുറ്റകൃത്യം നടന്ന ദിവസം 'ഇന്നൊരു കാര്യം ചെയ്യുന്നുണ്ടെന്നും പ്രാർത്ഥിക്കണമെന്നും" സുനി ഫോണിൽ ശ്രീലക്ഷ്മിയോട് പറഞ്ഞിരുന്നു. അത് എന്താണെന്ന് അറിയാനുള്ള ആകാംക്ഷയിലാണ് ആ രാത്രി സുനിയെ ശ്രീലക്ഷ്മി പലതവണ വിളിക്കുകയും മെസേജ് അയയ്‌ക്കുകയും ചെയ്തത്. അന്വേഷണത്തിൽ ഒന്നും ലഭിക്കാത്തതിനാലാവണം പൊലീസ് ഈ വിവരം കോടതിയിൽ എത്തിക്കാതിരുന്നതെന്നും ഭർത്താവ് പറഞ്ഞു.

ശ്രീലക്ഷ്മിയെ എന്തുകൊണ്ട് സാക്ഷിയാക്കിയില്ലെന്ന് വിധിന്യായത്തിൽ പ്രോസിക്യൂഷന്റെ വീഴ്ചകൾ എണ്ണിപ്പറയുന്ന ഭാഗത്ത് കോടതി എടുത്ത് ചോദിച്ചിരുന്നു.

Actress Attacked Case