/kalakaumudi/media/media_files/2024/12/12/n7gPR6xs7NjQxLDZ5mJ6.jpg)
കൊച്ചി: നടിയെ ആക്രമിച്ച കേസിലെ അന്തിമവാദം തുറന്ന കോടതിയില്‍ നടത്തണമെന്ന് ആവശ്യപ്പെട്ട് നടി വിചാരണക്കോടതിയില്‍ ഹര്‍ജി നല്‍കി. വിചാരണയുമായി ബന്ധപ്പെട്ട് തനിക്കെതിരെ തെറ്റായ കാര്യങ്ങള്‍ പ്രചരിക്കുന്നുണ്ട്.അടച്ചിട്ട അറയിൽ ഹിയറിങ് നടത്തുന്ന രീതി അവസാനിപ്പിക്കണമെന്നും പരാതിയിൽ പറയുന്നു. വിചാരണയുടെ യഥാര്‍ഥ വശങ്ങള്‍ പുറം ലോകം അറിയാൻ കോടതിയില്‍ അന്തിമവാദം നടത്തണമെന്നും നടി ഹര്‍ജിയില്‍ ആവശ്യപ്പെട്ടു.ഹർജി ഇന്ന് എറണാകുളം പ്രിൻസിപ്പൽ സെക്ഷൻസ് കോടതി പരിഗണിച്ചേക്കും.
കേസിന്റെ അന്തിമ വാദം എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ പുരോഗമിക്കുന്ന ഘട്ടത്തിലാണ് അതിജീവിത പുതിയ ഹര്‍ജി നല്‍കിയത്. ഇതുവരെയുള്ള വിസ്താരം അടച്ചിട്ട കോടതിമുറിയിലായിരുന്നു. ഇതുമായി ബന്ധപ്പെട്ട് നിരവധി ക്രുപ്രചരണങ്ങള്‍ നടക്കുന്നുണ്ട്. തന്നെ അടക്കം കുറ്റപ്പെടുത്തി കൊണ്ടുള്ളതാണ് ഈ ക്രുപ്രചരണങ്ങള്‍.ഇത്തരത്തിലുള്ള വ്യാജപ്രചാരങ്ങളിൽ അതിജീവിതയ്ക്കുള്ള ആശങ്കയാണ് ഈ ഹർജിക്കു പിന്നിലെന്ന് കരുതുന്നു. ഈ പശ്ചാത്തലത്തില്‍ വിചാരണയുടെ യഥാര്‍ഥ വശങ്ങള്‍ പുറത്തുവരാന്‍ തുറന്ന കോടതിയില്‍ അന്തിമവാദം നടത്തണമെന്നാണ് ഹര്‍ജിയില്‍ പറയുന്നത്.
നിലവില്‍ വിചാരണയുടെ വിവരങ്ങള്‍ പുറത്ത് അറിയുന്നതില്‍ തനിക്ക് എതിര്‍പ്പില്ല. സാക്ഷി വിസ്താരമൊക്കെ കഴിഞ്ഞതാണ്. ഈ പശ്ചാത്തലത്തില്‍ അന്തിമവാദം തുറന്ന കോടതിയില്‍ നടത്തുകയും തുറന്ന കോടതിയില്‍ നടക്കുന്ന വിവരങ്ങള്‍ പുറംലോകം അറിയുകയും വേണം. താന്‍ ഒരു അതിജീവിത ആണ്. അതിനാല്‍ വിചാരണ വിവരങ്ങള്‍ പുറംലോകം അറിയുന്നതില്‍ എതിര്‍പ്പില്ലെന്നും കാണിച്ചാണ് നടി ഹര്‍ജി നല്‍കിയത്.