actress kanakalatha passed away
മുന്‍കാല നടി കനകലത അന്തരിച്ചു. തിരുവനന്തപുരത്തെ വസതിയിലായിരുന്നു അന്ത്യം. പാര്‍ക്കിന്‍സണ്‍സും ഡിമെന്‍ഷ്യയും ബാധിച്ച കനകലത കുറച്ച് കാലമായി കിടപ്പിലായിരുന്നു. മൂന്ന് പതിറ്റാണ്ടിലേറെ സിനിമയിലും സീരിയലിലുമായി തിളങ്ങി നിന്ന താരമാണ്. പൂക്കാലമാണ് അവസാനമായി അഭിനയിച്ച ചിത്രം. ആദ്യത്തെ കണ്‍മണി, രാജാവിന്റെ മകന്‍, ജാഗ്രത, കിരീടം, ചില്ല്, കരിയിലക്കാറ്റുപോലെ, എന്റെ സൂര്യപുത്രിക്ക്, കൗരവര്‍, അമ്മയാണെ സത്യം എന്നിങ്ങനെ തമിഴിലും മലയാളത്തിലുമായി 350ല്‍ അധികം ചിത്രങ്ങളിലും നിരവധി സീരിയലുകളിലും കനകലത അഭിനയിച്ചിട്ടുണ്ട്. പ്രേക്ഷകരെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ഒരുപിടി കഥാപാത്രങ്ങളാണ് മലയാള സിനിമയ്ക്കായി നടി സംഭാവന ചെയ്തത്.
കോമഡി അമ്മവേഷം, വില്ലത്തി വേഷങ്ങളിലുടെയും സഹനടിയായും സ്വഭാവ നടിയായും അഭ്രപാളിയില്‍ വിസ്മയം തീര്‍ത്തു. ഇന്ദ്രന്‍സ്, കലാഭവന്‍ മണി തുടങ്ങിയ ഹാസ്യതാരങ്ങള്‍ക്കൊപ്പമുളള കനകലതയുടെ കൂട്ട്‌കെട്ടാണ് പ്രേക്ഷകമനസില്‍ എന്നും നിറഞ്ഞ് നില്‍ക്കുന്നതാണ്.നാടകത്തില്‍ നിന്നായിരുന്നു അഭിനയജീവിതത്തിന്റെ തുടക്കം. അമച്വര്‍ നാടകങ്ങളിലൂടെയാണ് തുടങ്ങയതെങ്കിലും പിന്നീട് പ്രൊഫഷണല്‍ നാടകങ്ങളുടെ ഭാഗമാകുകയായിരുന്നു.2005ലാണ് കനകലത വിവാഹബന്ധം വേര്‍പെടുത്തിയത്. മൂത്ത സഹോദരന്റെ വിയോഗശേഷം അദ്ദേഹത്തിന്റെ മൂന്നു മക്കളെ ഏറ്റെടുത്തതു വളര്‍ത്തി. ഇവര്‍ക്കൊപ്പമായിരുന്നു കനകലത കഴിഞ്ഞിരുന്നത്.