നടി മാളവിക മേനോനെ സമൂഹ മാധ്യമങ്ങളിലൂടെ അപമാനിച്ച പ്രതി പിടിയിൽ

പ്രതി പൂവൻ കോഴി എന്ന ഫേസ്ബുക് അക്കൗണ്ട്‌വഴി നടിയുടെ ഫോട്ടോ അശ്ളീല തലക്കെട്ടോടുകൂടി പോസ്റ്റ് ചെയ്യുകയും,കേസിൽ മറ്റൊരു പ്രതിയായ ശ്യാം നടിയ്ക്കെതിരെ  സാമൂഹ്യ മാധ്യമത്തിലൂടെ അശ്ലീല കമന്റുകൾ പോസ്റ്റ് ചെയ്തതായി കണ്ടെത്തിയിരുന്നു.

author-image
Shyam Kopparambil
New Update
sdsdsss

തൃക്കാക്കര: നടി മാളവിക മേനോനെ സമൂഹ മാധ്യമങ്ങളിലൂടെ അപമാനിച്ച സംഭവത്തിൽ പ്രതിയെ കൊച്ചി സൈബർ പോലീസ് പിടികൂടി. പാലക്കാട്‌ അഗളി സ്വദേശി പടിഞ്ഞാറേക്കരയിൽ  വീട്ടിൽ ശ്രീജിത്ത്‌ രവീന്ദ്രൻ (28) ആണ് പിടിയിലായത്. നടിയുടെ പരാതിയിലാണ് അറസ്റ്റ്. പ്രതി പൂവൻ കോഴി എന്ന ഫേസ്ബുക് അക്കൗണ്ട്‌വഴി നടിയുടെ ഫോട്ടോ അശ്ളീല തലക്കെട്ടോടുകൂടി പോസ്റ്റ് ചെയ്യുകയും,കേസിൽ മറ്റൊരു പ്രതിയായ ശ്യാം നടിയ്ക്കെതിരെ  സാമൂഹ്യ മാധ്യമത്തിലൂടെ അശ്ലീല കമന്റുകൾ പോസ്റ്റ് ചെയ്തതായി കണ്ടെത്തിയിരുന്നു.സിനിമയിലെ തിരക്കഥാകൃത്താണെന്നാണ് പ്രതി സ്വയം അവകാശപ്പെട്ടിരുന്നതെന്ന് പൊലീസ് പറഞ്ഞു.പ്രമുഖ സിനിമാ നടിമാരുടെ ഫോട്ടൊ പ്രൊഫൈൽ  പിക്ച്ചറുകളായി ഉപയോഗിച്ച് ഫെയ്സ് ബുക്കില്‍ വ്യാജ അക്കൗണ്ടുകൾ നിർമ്മിച്ച് പ്രതി ചാറ്റ് ചെയ്തിരുന്നതായി കണ്ടെത്തിയിട്ടുണ്ട്.അത്തരത്തില്‍ നടിമാരെന്ന വ്യാജേന ചാറ്റ് ചെയ്യുന്നതിനിടെ വീഡിയോ കോളില്‍ സംസാരിക്കാന്‍ അവസരമൊരുക്കാമെന്ന് ഇയാള്‍ പലരിൽ നിന്നും പണം വാങ്ങിയിട്ടുണ്ടെന്നും പൊലീസ് കണ്ടെത്തി.ഇത്തരത്തില്‍ പണം തട്ടിയതുമായി ബന്ധപ്പെട്ട് അന്വേഷണം നടക്കുന്നതായും പൊലീസ് അറിയിച്ചു.. പണം നടഷ്ടപ്പെടുന്നവർ നാണക്കേടുഭയന്ന് പോലീസിൽ പരാതി നൽകാറില്ല.
സോഷ്യല്‍ മീഡിയ വഴി വീഡിയോകളും മറ്റും പോസ്റ്റ് ചെയ്ത് പോതുജനങ്ങൾക്കിടയിൽ  കലഹമുണ്ടാക്കിയതിന് അഗളി സ്റ്റേഷനിലും കോങ്ങാട് സ്റ്റേഷനിലും ശ്രീജിത്ത് രവീന്ദ്രനെതിരെ കേസുകൾ നിലവിലുണ്ടെന്നും പൊലീസ് പറഞ്ഞു.


 

cyber crime malavika Cyber Crimes