/kalakaumudi/media/media_files/2025/07/01/meenu-munir-2025-07-01-14-38-34.png)
സംവിധായകനും നടനുമായ ബാലചന്ദ്രമേനോനെ സമൂഹ മാധ്യമങ്ങളില്‍ അപകീര്‍ത്തിപ്പെടുത്തിയ കേസില്‍ നടി മീനു മുനീര്‍ അറസ്റ്റില്‍.ഇന്‍ഫോപാര്‍ക്ക് സൈബര്‍ പൊലീസാണ് നടിയെ അറസ്റ്റ് ചെയ്തത്. പിന്നീട് ജാമ്യത്തില്‍ വിടുകയും ചെയ്തു.ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവിട്ട കാലയളവില്‍ നടി മീനു മുനീര്‍ ബാലചന്ദ്ര മേനോനെതിരെ ആരോപണം ഉന്നയിച്ചിരുന്നു. ദേ ഇങ്ങോട്ട് നോക്കിയേ എന്ന സിനിമയുടെ ഷൂട്ടിംഗിനിടെ ബാലചന്ദ്ര മേനോനില്‍ നിന്ന് ലൈംഗിക അതിക്രമം നേരിടേണ്ടി വന്നിരുന്നുവെന്നായിരുന്നു നടിയുടെ ആരോപണം. ബാലചന്ദ്ര മേനോനെതിരെ നടി നല്‍കി ലൈംഗിക അതിക്രമ കേസിലെ നടപടികള്‍ തെളിവുകളുടെ അവഭാവത്തില്‍ കോടതി അവസാനിപ്പിച്ചിരുന്നു. നടന്‍മാരായ മുകേഷ്, ജയസൂര്യ എന്നിവര്‍ക്കെതിരെയും നടി മീനു മുനീര്‍ പരാതി നല്‍കിയിരുന്നു.