/kalakaumudi/media/media_files/2024/10/19/hJnZ0Ca0lw4TQ8WCOfO1.jpeg)
നെടുമ്പാശ്ശേരി: നടി മിനു മുനീറിന്റെ പരാതിയിൽ കണ്ടാലറിയാവുന്ന ഏതാനും വ്‌ളോഗര്‍മാർ, യുട്യൂബേഴ്‌സ് എന്നിവരുടെപേരിൽ നെടുമ്പാശ്ശേരി പോലീസ് കേസെടുത്തു. വീട്ടിൽ അതിക്രമിച്ചുകയറിയെന്ന പരാതിയിലും സ്ത്രീത്വത്തെ അപമാനിക്കുന്ന രീതിയിൽ പരാമർശം നടത്തിയെന്ന പരാതിയിലുമാണ് കേസെടുത്തത്.
ഹേമാ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിനു പിന്നാലെ നടന്മാരായ മുകേഷ്, ജയസൂര്യ, ഇടവേള ബാബു ഉൾപ്പെടെയുള്ള താരങ്ങൾക്കെതിരേ ആരോപണങ്ങളുയർന്നിരുന്നു. ഈ സാഹചര്യത്തിൽ തനിക്കെതിരേ വ്യാജ പരാതിയിൽ കേസെടുക്കാൻ സാധ്യതയുണ്ടെന്നും മുൻകൂർ ജാമ്യം അപേക്ഷിക്കണമെന്നും ആവശ്യപ്പെട്ട് നടി തലശ്ശേരി ജില്ലാ സെഷൻസ് കോടതിയെ സമീപിച്ചിരുന്നു.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
