നേത്രപടലം അവരുടെ ആഗ്രഹപ്രകാരം ദാനം ചെയ്തു

കരളിലും തലച്ചോറിലും വലിയ അളവില്‍ ചെമ്പ് അടിഞ്ഞുകൂടുന്ന വില്‍സണ്‍ ഡിസീസ് എന്ന അപൂര്‍വരോഗമായിരുന്നു നികിതയ്ക്ക്. അതുകൊണ്ടു തന്നെ നേത്രപടലം മാത്രമാണ് ദാനം ചെയ്യാന്‍ കഴിഞ്ഞത്.

author-image
Biju
New Update
fsd

nikita naiyar

കൊച്ചി: കരളിനെ ബാധിച്ച ഗുരുതരരോഗത്തെ തുടര്‍ന്നു ശനിയാഴ്ച അന്തരിച്ച എറണാകുളം സെന്റ്. തെരേസാസ് കോളജ് മുന്‍ ചെയര്‍പഴ്‌സന്‍ കൂടിയായ നികിത നയ്യാരുടെ (21) നേത്രപടലം അവരുടെ ആഗ്രഹപ്രകാരം ദാനം ചെയ്തു. മരണം തന്നിലേക്ക് അടുക്കുന്നുവോ എന്ന തോന്നലുണ്ടായ നിമിഷം നികിത ഡോക്ടറോട് ആവശ്യപ്പെട്ടത് തന്റെ അവയവങ്ങള്‍ മറ്റുള്ളവര്‍ക്കു ദാനം ചെയ്യണമെന്നായിരുന്നു.

കരളിലും തലച്ചോറിലും വലിയ അളവില്‍ ചെമ്പ് അടിഞ്ഞുകൂടുന്ന വില്‍സണ്‍ ഡിസീസ് എന്ന അപൂര്‍വരോഗമായിരുന്നു നികിതയ്ക്ക്. അതുകൊണ്ടു തന്നെ നേത്രപടലം മാത്രമാണ് ദാനം ചെയ്യാന്‍ കഴിഞ്ഞത്. എട്ടാം വയസ്സിലാണ് രോഗം സ്ഥിരീകരിക്കുന്നത്.

സെന്റ് തെരേസാസ് കോളജില്‍ ബിഎസ്സി സൈക്കോളജി അവസാന വര്‍ഷ വിദ്യാര്‍ഥിയായിരിക്കെയാണു രോഗം ഗുരുതരമാകുന്നത്. 

തുടര്‍ന്നു കരള്‍മാറ്റ ശസ്ത്രക്രിയ നടത്തി. ശസ്ത്രക്രിയ പൂര്‍ത്തിയായി ഒന്നരയാഴ്ച പിന്നിടുമ്പോഴാണ് ഉറ്റവരെയും ബന്ധുക്കളെയും കണ്ണീരിലാഴ്ത്തി നികിത വിടവാങ്ങിയത്. അന്തരിച്ച സംവിധായകന്‍ ഷാഫിയുടെ 'മേരിക്കുണ്ടൊരു കുഞ്ഞാട്' എന്ന സിനിമയില്‍ ഭാവനയുടെ ബാല്യകാലം അവതരിപ്പിച്ചതു നികിതയാണ്. സംവിധായകന്‍ ഷാഫി വിടപറഞ്ഞ ദിനം തന്നെ നികിതയും യാത്രയായി. ഫിലിപ്‌സ് ആന്‍ഡ് ദ് മങ്കിപെന്‍, റേസ് എന്നീ സിനിമകളിലും അഭിനയിച്ചു. കൊല്ലം കരുനാഗപ്പള്ളി നമിത മാധവന്‍കുട്ടിയുടെയും (കപ്പാ ടിവി) ചങ്ങനാശേരി സ്വദേശി ഡോണി തോമസിന്റെയും (യുഎസ്എ) മകളാണ്.