എനിക്ക് ഒരു ഫോട്ടോയും ലഭിച്ചിട്ടില്ല; ആ വിഷയത്തിൽ കൂടുതൽ പ്രതികരിക്കേണ്ട ആവശ്യമില്ല: രേവതി

ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ സംവിധായകൻ രഞ്ജിത്തിനെതിരെ ലൈംഗികാരോപണവുമായി ബംഗാളി നടിയും ഒരു സിനിമാ പ്രവർത്തകനും രംഗത്തുവന്നിരുന്നു.

author-image
Vishnupriya
New Update
revathy
Listen to this article
0.75x 1x 1.5x
00:00 / 00:00

കൊച്ചി: സംവിധായകൻ രഞ്ജിത്ത് യുവാവിന്റെ നഗ്നചിത്രങ്ങൾ തനിക്ക് അയച്ചെന്ന ആരോപണം നിഷേധിച്ചു നടി രേവതി. ഒരു ദേശീയ മാധ്യമത്തിനു നൽകിയ അഭിമുഖത്തിലാണു രേവതിയുടെ പ്രതികരണം. ‘‘രഞ്ജിത്തിനെയും എന്നെയും ഉൾപ്പെടുത്തി മാധ്യമങ്ങളിൽ പ്രചരിക്കുന്ന വാർത്തകൾ എനിക്ക് അറിയാം. എന്നാൽ ഇത്തരത്തിൽ ആരോപിക്കപ്പെടുന്ന ഒരു ഫോട്ടോയും എനിക്കു ലഭിച്ചിട്ടില്ല. അതുകൊണ്ട് തന്നെ അതേക്കുറിച്ചു കൂടുതൽ പ്രതികരിക്കേണ്ട ആവശ്യവുമില്ല.’’– രേവതി പറഞ്ഞു.

ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ സംവിധായകൻ രഞ്ജിത്തിനെതിരെ ലൈംഗികാരോപണവുമായി ബംഗാളി നടിയും ഒരു സിനിമാ പ്രവർത്തകനും രംഗത്തുവന്നിരുന്നു. സിനിമയിൽ അവസരം വാഗ്ദാനം ചെയ്ത് ലൈംഗികാതിക്രമത്തിന് ഇരയാക്കിയെന്നായിരുന്നു യുവാവിന്റെ പരാതി. ഹോട്ടൽ മുറിയിൽവച്ച് തന്നെ രഞ്ജിത്ത് പീഡിപ്പിച്ചെന്നും ചിത്രങ്ങള്‍ രേവതിക്ക് അയച്ചെന്നുമായിരുന്നു യുവാവിന്‍റെ പരാതി.

2012ൽ ബാവൂട്ടിയുടെ നാമത്തിൽ എന്ന ചിത്രത്തിന്റെ ലൊക്കേഷനിൽ നടന്മാരെ കാണാൻ പോയപ്പോഴാണു രഞ്ജിത്തിനെ പരിചയപ്പെട്ടത്. അന്നു താൻ പ്ലസ് ടു വിദ്യാർഥിയായിരുന്നു. പിന്നീട് ബെംഗളൂരുവിലെ പഞ്ചനക്ഷത്ര ഹോട്ടലിൽ വരാൻ ആവശ്യപ്പെടുകയും അവിടെവച്ചു സിനിമയിൽ അവസരം വാഗ്ദാനം ചെയ്തു, മദ്യം നൽകി ക്രൂരമായി പീഡിപ്പിച്ചെന്നും യുവാവ് പറഞ്ഞു. നഗ്നച്ചിത്രം പകർത്തി പലർക്കും അയച്ചുകൊടുത്തെന്നും ഇയാള്‍ ആരോപിച്ചിരുന്നു.രേവതിക്കാണു താൻ ചിത്രം അയച്ചതെന്നും അവർക്ക് ഇത് ഇഷടപ്പെടുമെന്നും രഞ്ജിത്ത് പറഞ്ഞതായും യുവാവ് ആരോപിച്ചിരുന്നു.

Director Renjith Revathy actress hema committee report