/kalakaumudi/media/media_files/3AYZ3OuCD0eorQagovCM.jpg)
പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുക്കുന്ന കാട്ടാക്കടയിലെ പൊതുസമ്മേളനത്തിൽ ശോഭന സംസാരിക്കുന്നു
തിരുവനന്തപുരം: നരേന്ദ്ര മോദി സർക്കാരിനിത് മൂന്നാം ഇന്നിങ്സിന്റെ സമയമെന്ന് നടി ശോഭന.കേരളത്തിൽ ഭൂരിഭാഗവും ബുദ്ധിജീവികൾ, തീരുമാനം എടുക്കേണ്ടത് നിങ്ങൾ തന്നെയാണെന്നും ശോഭന പറഞ്ഞു.മോദിയുടെ കാഴ്ചപ്പാട് യാഥാർഥ്യമാക്കാൻ കഴിയുന്ന സ്ഥാനാർത്ഥികളാണ് കേരളത്തിലേതെന്നും അവർ കൂട്ടിച്ചേർത്തു.പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുക്കുന്ന കാട്ടാക്കടയിലെ പൊതുസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു ശോഭന.
തിരുവനന്തപുരം ലോക്സഭ മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർഥി രാജീവ് ചന്ദ്രശേഖറിന് വേണ്ടി വോട്ടഭ്യർത്ഥിച്ച് നടി
കഴിഞ്ഞദിവസം രംഗത്തെത്തിയിരുന്നു. തെരഞ്ഞെടുപ്പ് പ്രചാരണത്തോട് അനുബന്ധിച്ച് ഞായറാഴ്ച വൈകിട്ട് നെയ്യാറ്റിൻകരയിൽ നടക്കുന്ന റോഡ് ഷോയിലും ശോഭനയും പങ്കെടുത്തിരുന്നു. സ്ഥാനാർഥിക്കൊപ്പം വാർത്താസമ്മേളനത്തിൽ പങ്കെടുത്ത ശോഭനയ്ക്ക് രാജീവ് ചന്ദ്രശേഖർ വിഷുക്കൈനീട്ടം നൽകി.
അതെസമയം രാഷ്ട്രീയ പ്രവേശനം സംബന്ധിച്ച മാധ്യമങ്ങളുടെ ചോദ്യത്തോട് പ്രതികരിക്കാനില്ലെന്നായിരുന്നു ശോഭനയുടെ മറുപടി. നിലവിൽ നടി മാത്രമാണെന്നും ബാക്കിയെല്ലാം പിന്നീടെന്നുമായിരുന്നു ശോഭനയുടെ മറുപടി.മലയാളം പറയാനും പ്രസംഗിക്കാനും പഠിക്കട്ടെയെന്നും ശോഭന പറഞ്ഞു.നേരത്തെ, തൃശൂരിൽ ബിജെപി സംഘടിപ്പിച്ച സ്ത്രീശക്തി സംഗമത്തിലും ശോഭന അതിഥിയായി പങ്കെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് ബിജെപി സ്ഥാനാർഥിയുടെ പ്രചാരണത്തിന് ശോഭന രംഗത്തിറങ്ങിയിരിക്കുന്നത്.