രാത്രി ഹോട്ടൽ മുറിയിലെ കതകിൽ മുട്ടി വിളിച്ചു സംവിധായകനെതിരെ ആരോപണവുമായി നടി ശ്രീദേവിക

റിസപ്ഷനിൽ അറിയിച്ചപ്പോൾ സംവിധായകനാണ് മുട്ടിയതെന്ന് പറഞ്ഞുവെന്നും നടി പറഞ്ഞു. തുളസീദാസ് ആയിരുന്നു അവൻ ചാണ്ടിയുടെ മകൻ സിനിമയുടെ സംവിധായകൻ.

author-image
Anagha Rajeev
New Update
hema commitee report page
Listen to this article
0.75x 1x 1.5x
00:00 / 00:00

കൊച്ചി: സിനിമയിലെ ദുരനുഭവങ്ങൾ തുറന്നുപറഞ്ഞ് കൂടുതൽ നടിമാർ രംഗത്ത്. 2006-ൽ അവൻ ചാണ്ടിയുടെ മകൻ സിനിമയുടെ സെറ്റിൽ വെച്ച് തനിക്ക് ദുരനുഭവം ഉണ്ടായെന്ന് വെളിപ്പെടുത്തി നടി ശ്രീദേവിക രംഗത്തെത്തി. സംവിധായകൻ രാത്രി ഹോട്ടൽ മുറിയിലെ കതകിൽ തുടർച്ചയായി മുട്ടി വിളിച്ചുവെന്നും അവ‍ർ വ്യക്തമാക്കുന്നു. മൂന്നോ നാലോ ദിവസം കതകിൽ മുട്ടി. റിസപ്ഷനിൽ അറിയിച്ചപ്പോൾ സംവിധായകനാണ് മുട്ടിയതെന്ന് പറഞ്ഞുവെന്നും നടി പറഞ്ഞു. തുളസീദാസ് ആയിരുന്നു അവൻ ചാണ്ടിയുടെ മകൻ സിനിമയുടെ സംവിധായകൻ.

തന്റെ അമ്മ സഹനടനോട് ഇക്കാര്യം പറഞ്ഞു. പിന്നീട് മറ്റൊരു മുറിയിലേക്ക് മാറേണ്ടി വന്നു. സെറ്റിലടക്കം മോശമായി പെരുമാറിയ സംവിധായകൻ ഷോട്ടുകളും സംഭാഷണങ്ങളും വെട്ടിച്ചുരുക്കിയെന്നും അവ‍ർ പറഞ്ഞു. ദുരനുഭവം അറിയിച്ച് അമ്മയ്ക്ക് കത്ത് നൽകിയിട്ടും നടപടിയുണ്ടായില്ല. ഇതിന് പിന്നാലെയാണ് അമ്മക്കെതിരെ ശ്രീദേവിക രംഗത്തെത്തിയത്.

hema committee report