സര്‍ക്കാര്‍ പിന്തുണയില്ല; പീഡന പരാതി പിന്‍വലിക്കുമെന്ന് നടി

കേസ് പുറത്തുവന്ന നാൾമുതൽ താനും കുടുംബവും ഒറ്റപ്പെട്ടെന്നും, തനിക്കെതിരെ ഉണ്ടായ ആരോപണത്തിൽ നീതി നടപ്പായില്ലെന്നും അതിജീവിത.

author-image
Subi
Updated On
New Update
hema

കൊച്ചി: നടന്മാർക്കെതിരെ ഉന്നയിച്ച പീഡന പരാതികളിൽ നിന്നും പിന്മാറുന്നുവെന്നു നടി. നടന്മാരായ എം മുകേഷ് എംഎൽ, മണിയൻപിള്ള രാജു, ഇടവേള ബാബു, ജയസൂര്യ എന്നിവർക്കെതിരെയാണ് നടി പരാതി നൽകിയിരുന്നത്. തനിക്ക് സർക്കാരിൽ നിന്നും പിന്തുണ കിട്ടിയില്ലെന്നും തനിക്കെതിരെ ചുമത്തിയ പോക്സോ കേസിന്റെ സത്യാവസ്ഥ തെളിയിക്കാൻ സർക്കാർ തയ്യാറായില്ലെന്നും നടി ആരോപിക്കുന്നു.

കസ് പുറത്തു വന്ന നാൾ മുതൽ താൻ ഒറ്റപെട്ടുവെന്നും തനിക്കെതിരെ ഉള്ള ആരോപണത്തിൽ സർക്കാർ നീതി നടപ്പാക്കിയാൽ മാത്രമേ കേസുമായി മുൻപോട്ടുള്ളെന്നും നടി. മാധ്യമങ്ങളിൽ നിന്ന് പോലും പിന്തുണ ലഭിച്ചില്ലെന്നും കേസുകൾ പിൻവലിക്കണമെന്നാവശ്യപ്പെട്ട് പ്രത്യേക അന്വേഷണ സംഘത്തിന് ഉടൻ മെയിൽ അയക്കുമെന്നും നടി പറഞ്ഞു.ഹേമകമ്മറ്റി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു നടിയുടെ വെളിപ്പെടുത്തൽ.

 

malayalam move movie hema committee report