നടിയെ ആക്രമിച്ച കേസ്; മുൻ ഡിജിപി ആർ. ശ്രീലേഖയ്ക്കെതിരെ കോടതിയലക്ഷ്യ ഹർജി നൽകി അതിജീവിത

നടിയെ ആക്രമിച്ച കേസിലെ തുടരന്വേഷണം അവസാന ഘട്ടത്തിൽ എത്തിനിൽക്കെയാണ് സംസ്ഥാന പൊലീസിലെ ഒരു മുതിർന്ന ഉദ്യോഗസ്ഥ പോലീസിന്റെ കണ്ടെത്തലുകൾ തള്ളി രംഗത്തെത്തിയത്.

author-image
Subi
New Update
sreelekha

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ മുൻ ഡിജിപി ആർ. ശ്രീലേഖയ്ക്കെതിരെ അതിജീവിത കോടതിയലക്ഷ്യ ഹർജി നൽകി.കേസിൽ നടൻ ദിലീപിനെതിരെ തെളിവില്ലെന്ന് ശ്രീലേഖ നടത്തിയ പ്രസ്താവനയിലാണ് അതിജീവിത നിയമ നടപടി സ്വീകരിച്ചത്.കേസിൽ ദിലീപിനെതിരെ തെളിവുകളില്ലെന്ന് ഒരു ഓൺലൈൻ ചാനലിന് നൽകിയ അഭിമുഖത്തിൽ അവർ പറഞ്ഞിരുന്നു. നിരവധി തെളിവുകളുള്ള കേസിൽ തെളിവുകൾ ഇല്ലെന്നു പറയുന്നത് കോടതിയലക്ഷ്യത്തിന്റെ പരിധിയിൽ വരുമെന്നാണ് ഹർജിയിലെ വാദം.ഹർജി ഇന്ന് കോടതി പരിഗണിച്ചേക്കും.

ചില ഓൺലൈൻ ചാനലുകൾക്ക് നൽകിയ അഭിമുഖം കൂടാതെ തന്റെ യൂട്യൂബ് ചാനലിലും ഇത്തരത്തിൽ ദിലീപിന് അനുകൂലമായി  ശ്രീലേഖ  പ്രസ്താവനകൾ നടത്തിയിരുന്നു.നടിയെ ആക്രമിച്ച കേസിലെ തുടരന്വേഷണം അവസാന ഘട്ടത്തിൽ എത്തിനിൽക്കെയാണ് സംസ്ഥാന പൊലീസിലെ ഒരു മുതിർന്ന ഉദ്യോഗസ്ഥ പോലീസിന്റെ കണ്ടെത്തലുകൾ തള്ളി രംഗത്തെത്തിയത്.പൾസർ സുനി മുൻപും നടിമാരോട് മോശമായി പെരുമാറിയിട്ടുണ്ടെന്നും ജയിലിൽനിന്നു ദിലീപിന് കത്തയച്ചത് സുനിയല്ല സഹതടവുകാരാണെന്നും ആയിരുന്നു അവർ പ്രസ്താവനയിൽ പറഞ്ഞത്.കൂടാതെ പൾസർ സുനി അയച്ചെന്നു പറയുന്ന കത്ത് അടക്കമുള്ള കാര്യങ്ങൾ പുറത്തുവന്നത് കേസിൽ ആദ്യ കുറ്റപത്രം സമർപ്പിച്ചതിനു ശേഷമാണു ഇതിനെല്ലാം പിന്നിൽ ഗൂഢാലോചനയുണ്ടെന്നുമായിരുന്നു അന്ന് ശ്രീലേഖ പറഞ്ഞിരുന്നത്.ഇതിനെതിരെയാണ് ഇപ്പോൾ അതിജീവിത ഹർജി സമർപ്പിച്ചിരിക്കുന്നത്.

 

കേസിൽ ഇന്ന് അന്തിമ വധം ഇന്ന് നടക്കാനിരിക്കെയാണ് പുതിയ നടപടി.ചട്ടവിരുദ്ധമായി മെമ്മറി കാർഡ് തുറന്ന സംഭവത്തിൽ ഉത്തരവാദികൾക്കെതിരെ നടപടിയുണ്ടായില്ലെന്നും നടപടി വേണമെന്നും ആവശ്യപ്പെട്ട് അതിജീവിത കഴിഞ്ഞ ദിവസം രാഷ്ട്രപതിക്ക് കത്തയച്ചിരുന്നു.2018 മാർച്ച് എട്ടിന് ആരംഭിച്ച വിചാരണയാണ് അന്തിമ ഘട്ടത്തിലേക്ക് കടക്കുന്നത്. വാദം പൂർത്തിയാകാൻ രണ്ടാഴ്‌ച്ച സമയം വേണമെന്ന് പ്രോസിക്യൂഷൻ ആവശ്യപ്പെടും അന്തിമ വാദത്തിന്റെ നടപടികൾ ഒരു മാസം കൊണ്ട് പൂർത്തിയായേക്കും.

 

 

 

actress attack case