/kalakaumudi/media/media_files/2025/06/27/asd-2025-06-27-11-41-45.jpg)
കൊച്ചി: സിനിമാമേഖലയിൽ സർഗാത്മകതയ്ക്കുള്ള ഇന്ധനമാണ് ലഹരിയെന്ന തെറ്റിദ്ധാരണ സമൂഹത്തിൽ പടരുന്നത് വസ്‌തുതയല്ലെന്ന് നടൻ പൃഥ്വിരാജ് പറഞ്ഞു. ലഹരിവസ്‌തുവിന്റെ സ്വാധീനത്തിൽ ഒരു മഹദ് കൃതിപോലും രചിക്കപ്പെട്ടിട്ടില്ല. ഹൈബി ഈഡൻ എം.പി എറണാകുളം പാർലമെന്റ് മണ്ഡലത്തിൽ നടപ്പാക്കുന്ന അഞ്ചുവർഷ ലഹരിമുക്തഗ്രാമം (സേഫ് ) പദ്ധതി ആരംഭിക്കുന്നതിന്റെ ഭാഗമായി 'നോ എൻട്രി' ലഹരിവിരുദ്ധ പ്രചാരണത്തിന്റെ ഉദ്ഘാടനം കാക്കനാട്ട് നിർവഹിക്കുകയായിരുന്നു അദ്ദേഹം.
ലഹരിവിരുദ്ധ പ്രതിജ്ഞയും ചൊല്ലിക്കൊടുത്തു. ജെയിൻ ഡീംഡ് ടു ബി യൂണിവേഴ്‌സിറ്റി, ഫ്യൂച്ചർ കേരള മിഷൻ എന്നിവയുടെ പിന്തുണയോടെ ഫോർത്ത് വേവ് ഫൗണ്ടേഷൻ പ്രൊജക്ട് 'വേണ്ട' യാണ് ഘട്ടങ്ങളായി പദ്ധതി നടപ്പാക്കുന്നത്.
ഹൈബി ഈഡൻ എം.പി അദ്ധ്യക്ഷനായി. ഉമ തോമസ് എം.എൽ.എ, ജെയിൻ ഡീംഡ് ടു ബി യൂണിവേഴ്‌സിറ്റി ഡയറക്ടർ (ന്യൂ ഇനീഷ്യേറ്റീവ്‌സ്) ഡോ. ടോം ജോസഫ്, സിറ്റി പൊലീസ് കമ്മിഷണർ പുട്ട വിമലാദിത്യ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മനോജ് മൂത്തേടൻ, തൃക്കാക്കര മുനിസിപ്പൽ ചെയർപേഴ്‌സൺ രാധാമണി പിള്ള, രാജഗിരി സ്‌കൂൾ ഒഫ് എൻജിനിയറിംഗ് ഡയറക്‌ടർ ഫാ. ജോസ് കുരിയേടത്ത്, പ്രിൻസിപ്പൽ ഫാ. ജൈസൺ മുളവരിക്കൽ, ഫോർത്ത് വേവ് ഫൗണ്ടേഷൻ ഡയറക്ടർ സി.സി. ജോസഫ് തുടങ്ങിയവർ സംസാരിച്ചു.