/kalakaumudi/media/media_files/2025/08/25/ajithkumar-2025-08-25-09-05-28.jpg)
തിരുവനന്തപുരം: എഡിജിപി എംആര്‍ അജിത് കുമാറിനായി അസാധാരണ നടപടിയുമായി സര്‍ക്കാര്‍. അജിത് കുമാറിനെതിരെ മുന്‍ ഡിജിപി ഷെയ്ക്ക് ദര്‍വേസ് സാഹിബ് നല്‍കിയ രണ്ട് അന്വേഷണ റിപ്പോര്‍ട്ടുകള്‍ മടക്കി അയച്ചിരിക്കുകയാണ് സര്‍ക്കാര്‍.
പൂരം റിപ്പോര്‍ട്ട്, പി.വിജയന്‍ നല്‍കിയ പരാതിയിന്‍ മേലുള്ള ശുപാര്‍ശ എന്നിവയാണ് തിരിച്ചയത്. രണ്ട് റിപ്പോര്‍ട്ടും അജിത് കുമാറിനെതിരായിരുന്നു. റാവഡ ചന്ദ്രശേഖറിനോട് പരിശോധിച്ച് പുതിയ അഭിപ്രായം രേഖപ്പെടുത്തണമെന്ന് സര്‍ക്കാര്‍ ആവശ്യപ്പെട്ടിരിക്കുകയാണ്. സീനിയറായ ഡിജിപി നല്‍കിയ റിപ്പോര്‍ട്ടിലാണ് വീണ്ടും അഭിപ്രായം തേടുന്നത്.
അതേ സമയം, അഴിമതിക്കേസില്‍ ക്ലീന്‍ ചിറ്റ് റിപ്പോര്‍ട്ട് തള്ളിയ വിജിലന്‍സ് കോടതിവിധിക്കെതിരെ എഡിജിപി എം.ആര്‍.അജിത് കുമാര്‍ ഇന്ന് ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കും. വസ്തുതകള്‍ ശരിയായി വിലയിരുത്താതെയുള്ള വിധി സ്റ്റേ ചെയ്യണം എന്നാണ് ക്രിമിനല്‍ അഭിഭാഷകന്‍ ബി. രാമന്‍ പിള്ള മുഖേന നല്‍കുന്ന ഹര്‍ജിയിലെ ആവശ്യം. ഉത്തരവില്‍ മുഖ്യമന്ത്രിക്കെതിരെയുള്ള പരാമര്‍ശത്തില്‍ സര്‍ക്കാരും അപ്പീല്‍ നല്‍കുന്നുണ്ട്.
കേസന്വേഷണത്തില്‍ ഇടപെടാന്‍ മുഖ്യന്ത്രിക്ക് എന്ത് അധികാരമെന്ന ചോദ്യം വിജിലന്‍സ് മാന്വവലിനെതിരെന്നാണ് സര്‍ക്കാരിന്റെ വാദം. സ്വന്തം നിലയില്‍ കേസ് അന്വേഷിക്കുന്നതിന്റെ ഭാഗമായി അടുത്തയാഴ്ച പരാതിക്കാരന്റെയും സാക്ഷികളുടെയും മൊഴി എടുക്കാനിരിക്കെയാണ് ഹൈക്കോടതിയെ സമീപിക്കുന്നത്.