എ.ഡി.ജി.പി-ആര്‍.എസ്.എസ് ചര്‍ച്ച ഉണ്ടയില്ലാ വെടി: കെ സുരേന്ദ്രന്‍

അങ്ങനെയൊരു കൂടിക്കാഴ്ചയും ചര്‍ച്ചയും നടന്നിട്ടില്ല. എന്ത് തെളിവിന്റെ അടിസ്ഥാനത്തിലാണ് വി ഡി സതീശന്‍ പറയുന്നതെന്ന് സുരേന്ദ്രന്‍ ചോദിച്ചു. അടിസ്ഥാന പ്രശ്‌നങ്ങളില്‍ നിന്ന് ശ്രദ്ധ തിരിച്ചുവിടുകയാണ് സതീശന്‍ ചെയ്യുന്നത്.

author-image
Prana
New Update
j
Listen to this article
0.75x 1x 1.5x
00:00 / 00:00

എ.ഡി.ജി.പി എം.ആര്‍ അജിത് കുമാറും ആര്‍.എസ്.എസ് നേതാവും കൂടിക്കാഴ്ച നടത്തിയെന്ന വി.ഡി സതീശന്റെ ആരോപണം ഉണ്ടയില്ലാ വെടിയെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍. വിഷയങ്ങളില്‍ നിന്ന് വഴി തിരിച്ചുവിടാനുള്ള ശ്രമമാണ് സതീശന്‍ നടത്തുന്നതെന്ന് സുരേന്ദ്രന്‍ കുറ്റപ്പെടുത്തി.

അങ്ങനെയൊരു കൂടിക്കാഴ്ചയും ചര്‍ച്ചയും നടന്നിട്ടില്ല. എന്ത് തെളിവിന്റെ അടിസ്ഥാനത്തിലാണ് വി ഡി സതീശന്‍ പറയുന്നതെന്ന് സുരേന്ദ്രന്‍ ചോദിച്ചു. അടിസ്ഥാന പ്രശ്‌നങ്ങളില്‍ നിന്ന് ശ്രദ്ധ തിരിച്ചുവിടുകയാണ് സതീശന്‍ ചെയ്യുന്നത്. ഈ വിഷയത്തിലേക്ക് ബി ജെ പിയേയും ആര്‍ എസ് എസിനെയും വലിച്ചിടാനാണ് സതീശന്‍ ശ്രമിക്കുന്നത്.

ബിജെപി ജയിച്ചതുകൊണ്ടാണ് ഇങ്ങനെ ആരോപണങ്ങള്‍ വരുന്നത്. എന്തുകൊണ്ട് തോറ്റു എന്നതില്‍ സത്യസന്ധമായി കോണ്‍ഗ്രസ് വിലയിരുത്താന്‍ തയ്യാറാകണം. പരാജയത്തിന്റെ കാരണങ്ങള്‍ കണ്ടുപിടിക്കുന്നതിന് പകരം പുതിയ ആരോപണങ്ങള്‍ ഉന്നയിക്കുകയാണ് ചെയ്യുന്നത്. പൂരം അലങ്കോലമാക്കി വിശ്വാസികളുടെ വികാരത്തെ വ്രണപ്പെടുത്താന്‍ നീക്കം നടന്നു.

സി പി എം കേന്ദ്ര കമ്മിറ്റി ഭൂമിയില്‍ ഇല്ലാത്ത ഒരു സംഭവമാണെന്ന് സുരേന്ദ്രന്‍ പരിഹസിച്ചു. സംസ്ഥാനത്തിന്റെ വരുമാനത്തിലാണ് കേന്ദ്ര കമ്മിറ്റി കഴിഞ്ഞുപോകുന്നതെന്നും പിണറായി പറയുന്നതിനപ്പുറം ഒരക്ഷരം ശബ്ദിക്കാനുള്ള ത്രാണി കേന്ദ്ര കമ്മിറ്റിക്കില്ലെന്നും സുരേന്ദ്രന്‍ പറഞ്ഞു.

 

vd satheesan rss adgp m r ajith kumar k surendran