/kalakaumudi/media/media_files/2025/11/18/sreejith-2025-11-18-17-21-32.jpg)
സന്നിധാനം: സന്നിധാനത്ത് കാര്യങ്ങള്‍ കൈവിട്ടു പോയിട്ടില്ലെന്ന് എഡിജിപി എസ്. ശ്രീജിത്ത്. മണ്ഡലകാലം തുടങ്ങി ആദ്യ രണ്ട് ദിവസത്തില്‍ തന്നെ ഒരു ലക്ഷത്തില്‍ അധികം തീര്‍ഥാടകര്‍ വന്നിരിക്കുകയാണ്. ഒന്നാമത്തെ ദിവസം വൈകിട്ട് കഴിഞ്ഞ വര്‍ഷം 29,000 പേരാണ് തീര്‍ഥാടനത്തിന് വന്നതെങ്കില്‍ ഇത്തവണ 55,000 പേരാണ് എത്തിയത്. ഇതിന്റെ ഒരു പ്രായോഗിക ബുദ്ധിമുട്ടുണ്ടെന്നും ശ്രീജിത്ത് പറഞ്ഞു.
''വന്നവരെ പറഞ്ഞുവിടാന്‍ പറ്റാത്തതു കൊണ്ട് സ്‌പോട്ട് ബുക്കിങ് കൊടുക്കുകയാണ്. നിലയ്ക്കലുള്ള സ്‌പോട്ട് ബുക്കിങ് ക്വാട്ട കഴിഞ്ഞാല്‍ പിറ്റേ ദിവസമേ ദര്‍ശനം കിട്ടൂവെന്ന് ജനങ്ങള്‍ അറിയണം. അന്നന്ന് ദര്‍ശനം വേണമെന്നു നിര്‍ബന്ധം പിടിക്കരുത്. ഹോള്‍ഡിങ് കപ്പാസിറ്റിക്ക് ഒരു പരിധിയുണ്ട്. ശബരിമല ഒരു കാനന പ്രദേശമാണ്. ബുദ്ധിമുട്ട് ഉണ്ടാകുമെന്ന് മനസ്സിലാക്കണം. ഒരു ദിവസത്തേക്ക് വെര്‍ച്വല്‍ ക്യൂ പാസ് എടുത്ത ഭക്തര്‍ മറ്റൊരു ദിവസമാണ് വരുന്നത്. ഡിസംബര്‍ 5ന് ബുക്ക് ചെയ്തിട്ട് ഇന്ന് വരുന്നവരുണ്ട്'' എസ്.ശ്രീജിത്ത് പറഞ്ഞു.
''വന്നവരെ തിരിച്ചുവിടുന്നത് അവര്‍ക്കും ഞങ്ങള്‍ക്കും ബുദ്ധിമുട്ടാണ്. ഭഗവാന്‍ തന്നെ ഒരു പരിഹാരം ഉണ്ടാക്കും. ക്രമീകരണങ്ങള്‍ നടന്നുകൊണ്ടിരിക്കുകയാണ്. പേടിക്കേണ്ട സാഹചര്യം ഉണ്ടായിട്ടില്ല. കൊടുത്തിട്ടുള്ള വഴിയില്‍ അല്ലാതെ കയറി വരുന്നവരെ എത്രയും വേഗം ദര്‍ശനത്തിനു കയറ്റി മടക്കി അയക്കും. അതോടെ പ്രശ്‌നങ്ങള്‍ക്കു പരിഹാരമാകും എന്നാണ് കരുതുന്നത്. ഭക്തജനങ്ങളോട് ബലം പ്രയോഗിക്കാനാകില്ല. ഇന്ന് ഉണ്ടായ ബുദ്ധിമുട്ട് തരണം ചെയ്യും'' ശ്രീജിത്ത് പറഞ്ഞു.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
