കൊച്ചി: വൈപ്പിൻ നിയോജക മണ്ഡലത്തിൽ നാല് റോഡുകളുടെ വികസനത്തിന് 79 ലക്ഷം രൂപയുടെ ഭരണാനുമതിയായെന്ന് കെ.എൻ. ഉണ്ണിക്കൃഷ്ണൻ എം.എൽ.എ. അറിയിച്ചു. കുഴുപ്പിള്ളി പഞ്ചായത്ത് 6-ാം വാർഡിലെ വെംബ്ലായി തോട് റോഡും കലുങ്ക് നിർമ്മാണവും, രണ്ടാം വാർഡിലെ സെന്റ് ജോൺസ് റോഡ് നിർമ്മാണം, പള്ളിപ്പുറം 10-ാം വാർഡിലെ പട്ടേരിക്കുളങ്ങര റോഡ് നിർമ്മാണം, നായരമ്പലം പഞ്ചായത്ത് 14-ാം വാർഡിലെ നവജീവൻ അങ്കണവാടി അപ്രോച്ച് റോഡ്, കലുങ്ക് നിർമ്മാണം എന്നിവ പദ്ധതിയിൽ ഉൾപ്പെടുന്നു.
വെംബ്ലായി തോട് റോഡിനും കലുങ്കിനുമായി 35 ലക്ഷം രൂപയാണ് അനുവദിച്ചിരിക്കുന്നത്. സെന്റ് ജോൺസ് റോഡ് വികസനത്തിന് 10 ലക്ഷം രൂപ വിനിയോഗിക്കാം. ഹാർബർ എൻജിനിയറിംഗ് വകുപ്പ് എക്‌സിക്യുട്ടീവ് എൻജിനിയർക്കാണ് ഇരു പദ്ധതികളുടെയും നിർവഹണ ചുമതല.
പള്ളിപ്പുറത്തെ പട്ടേരിക്കുളങ്ങര റോഡ്, കലുങ്ക് നിർമ്മാണത്തിന് 13.50 ലക്ഷം രൂപയാണ് അനുവദിച്ചിരിക്കുന്നത്. നായരമ്പലത്തെ നവജീവൻ അങ്കണവാടി അപ്രോച്ച് റോഡിനും കലുങ്കിനുമായി അനുവദിച്ചത് 20.50 ലക്ഷം രൂപ. എൽ.എസ്.ജി.ഡി എക്‌സിക്യുട്ടീവ് എൻജിനിയർക്കാണ് ഇരുപദ്ധതികളുടെയും പദ്ധതി നിർവഹണ ചുമതല.