മൈജി ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് ടെക്‌നോളജിയില്‍ അഡ്മിഷന്‍ ആരംഭിച്ചു

പഠനശേഷം മൈജിയിലോ മറ്റ് കമ്പനികളിലോ വിദ്യാര്‍ത്ഥികള്‍ക്ക് മികച്ച ശമ്പളത്തോടെയുള്ള ജോലി നേടാം

author-image
Rajesh T L
New Update
myg
Listen to this article
0.75x 1x 1.5x
00:00 / 00:00

മൊബൈല്‍ ഫോണ്‍ റീഎഞ്ചിനീയറിംഗ് രംഗത്തേക്ക് വിദ്യാര്‍ത്ഥികളെ കൈപിടിച്ചുയര്‍ത്താന്‍ തൊണ്ടയാട് മൈജി ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് ടെക്‌നോളജിയില്‍ അഡ്മിഷന്‍ ആരംഭിച്ചു.

മൊബൈല്‍ ടെക്‌നോളജി രംഗത്ത് തൊഴില്‍ നേടാന്‍ താല്‍പ്പര്യമുള്ള  പ്ലസ് 2/ഡിഗ്രി/ വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി (VHSE), പോളിടെക്‌നിക്, ഐ.ടി.ഐ  കഴിഞ്ഞവര്‍ക്ക് ഈ കോഴ്‌സുകളിലേക്ക് പ്രവേശനം നേടാം.

ഹെക്‌സ് ടോഗ്ഗിള്‍ എന്ന നൂതന രീതിയിലൂടെ ആപ്പിള്‍, ആന്‍ഡ്രോയിഡ്, ഹാന്‍ഡ് ഹെല്‍ഡ് ഡിവൈസുകളുടെ  ലെവല്‍ വണ്‍ മുതല്‍ ലെവല്‍ ഫോര്‍ വരെയുള്ള സോഫ്‌റ്റ്വെയര്‍ & ഹാര്‍ഡ്വെയര്‍  സംബന്ധമായ കംപ്ലയ്ന്റുകള്‍ പരിഹരിക്കാന്‍ സജ്ജരാക്കുന്നതാണ് മൈജി ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് ടെക്‌നോളജിയിലെ കോഴ്‌സുകള്‍.

4 മുതല്‍ 18 മാസം വരെ ദൈര്‍ഘ്യമുള്ള വിവിധ കോഴ്‌സുകളുടെ പഠനശേഷം മൈജിയിലോ മറ്റ് കമ്പനികളിലോ വിദ്യാര്‍ത്ഥികള്‍ക്ക് മികച്ച ശമ്പളത്തോടെയുള്ള ജോലി നേടാം. 

കൂടാതെ കണ്‍സ്യൂമര്‍ ഇലക്ട്രോണിക്‌സ് & ഹോം അപ്ലയന്‍സസ് പ്രൊഡക്ടുകളുടെ റിപ്പയറിങ് പഠിക്കുന്നതിനായി ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക്‌സ്  റീഎഞ്ചിനീയറിംഗ് കോഴ്‌സിലേക്കും അഡ്മിഷന്‍ നേടാം.

ഇതിനായി അനുഭവസമ്പന്നരായ അദ്ധ്യാപകര്‍, മികച്ച  ഫെസിലിറ്റീസ് എന്നിവയോടുകൂടിയ  മികച്ച ടെക്‌നോളജി പരിശീലന കേന്ദ്രമാണ് മൈജി തൊണ്ടയാട്  ഒരുക്കുന്നത്. സൗജന്യ ഹോസ്റ്റല്‍ സൗകര്യം ലഭ്യം. 

അഡ്മിഷനായി 7994 333 666 എന്ന നമ്പറില്‍ ബന്ധപ്പെടുക. കൂടുതല്‍ വിവരങ്ങള്‍ക്ക് www.mygmit.com  സന്ദര്‍ശിക്കുക.