കെപിസിസി അധ്യക്ഷനാകണം; തിരക്കിട്ട നീക്കങ്ങൾ നടത്തി അടൂര്‍ പ്രകാശ്

author-image
Anagha Rajeev
Updated On
New Update
dd
Listen to this article
0.75x1x1.5x
00:00/ 00:00

കെപിസിസി അധ്യക്ഷ സ്ഥാനത്തേക്ക് തിരക്കിട്ട നീക്കങ്ങൾ നടത്തി അടൂര്‍ പ്രകാശ്. അധ്യക്ഷ സ്ഥാനത്ത് നിന്ന് കെ സുധാകരനെ മാറ്റണമെന്ന് കടുത്ത നിലപാട് തുടരുന്നതിനിടെയാണ് അടൂര്‍ പ്രകാശിന്റെ നീക്കം. സംസ്ഥാനത്ത് വരാനിരിക്കുന്ന രണ്ടു ഉപതിരഞ്ഞെടുപ്പുകള്‍ക്ക് മുന്‍പ് പുതിയ അധ്യക്ഷന്‍ വരണമെന്നാണ് ആവശ്യം. അതേസമയം ഇനി നിര്‍ണായക ആകുന്നത് കെ സി വേണുഗോപാലിന്റെ തീരുമാനമാണ്.

ജാതി സമുദായ ഘടകങ്ങള്‍ നോക്കിയാണ് കോണ്‍ഗ്രസില്‍ പദവികളും സീറ്റും എന്നിരിക്കെ നിലവില്‍ കെപിസിസി ഉപാധ്യക്ഷന്മാരായിരിക്കുന്ന യുവാക്കള്‍ക്കോ മുതിര്‍ന്നവര്‍ക്കോ കെപിസിസി അധ്യക്ഷ പദത്തിലേക്ക് അവകാശവാദം ഉന്നയിക്കാനുള്ള അവസരങ്ങള്‍ ഇല്ല. ഈ ഘട്ടത്തിലാണ് അടൂര്‍ പ്രകാശ് കെപിസിസി അധ്യക്ഷ സ്ഥാനം ലക്ഷ്യമിട്ട് നീങ്ങുന്നത്. കെ സുധാകരന്‍ ഒഴിഞ്ഞാല്‍ അതേ സമുദായത്തില്‍ നിന്ന് മറ്റൊരാള്‍, അതാണ് നീക്കത്തിന് പിന്നില്‍.

adoor prakash