/kalakaumudi/media/media_files/2026/02/25/dogss-2026-02-25-14-27-22.jpg)
തൃശൂർ: അത്രയ്ക്ക് നായ സ്‌നേഹമാണെങ്കിൽ ഒരെണ്ണത്തിനെ വീട്ടിൽ കൊണ്ടുപോയി വളർത്തു എന്ന് ഇനി അടാട്ട് പഞ്ചായത്തിൽ വന്ന് ധൈര്യമായി പറയാം .
കാരണം ഇവിടെ തെരുവുനായ്ക്കളെ ദത്തെടുക്കാൻ തയ്യാറാകുന്നത് മൂന്നുറോളം പേരാണ്. നായ്ക്കളെ ഉപദ്രവിച്ച് ഒഴിവാക്കാതെ അവയെ സ്‌നേഹിച്ച് മെരുക്കുക എന്നതാണ് ലക്ഷ്യം.
ആകെ ഇരുന്നൂറോളം തെരുവുനായ്ക്കൾ പഞ്ചായത്തിൽ ഉണ്ടെന്നാണ് കണ്ടെത്തിയത്. ഇവയെ ഏറ്റെടുക്കാൻ താൽപര്യമുള്ളരുണ്ടോയെന്ന അന്വേഷണമാണ് കല്ലെറിയുന്നവർ മാത്രമല്ല കൺമണിപോലെ നോക്കുന്നവരും ഉണ്ടെന്ന് സത്യം വെളിപ്പെടുത്തിയത്.
അലഞ്ഞു നടക്കുന്ന നായ്ക്കളെ പിടികൂടി വന്ധ്യംകരിച്ച് ഇവയ്ക്ക് ആവശ്യമായ ചികിത്സ നൽകി ഇലക്‌ട്രോണിക് ചിപ് ഘടിപ്പിച്ചാണ് ദത്തെടുക്കുന്നവർക്ക് കൈമാറുക.
നായയുടെ സഞ്ചാരം അടക്കമുള്ള എല്ലാ വിവരങ്ങളും ചിപ്പിൽ രേഖപ്പെടുത്തും. 20 ലക്ഷം രൂപയാണ് പദ്ധതിക്കായി ആദ്യവർഷം ചെലവഴിക്കുന്നത്.
എല്ലാവർഷവും ദത്തെടുക്കപ്പെട്ട നായ്ക്കളുടെ പ്രദർശനവും മത്സരവും സംഘടിപ്പിക്കുമെന്ന് അനിൽ അക്കര പറഞ്ഞു.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
