ചിത്രകലാ രംഗത്തെയും മികവ് അഡ്വ കെ എസ് ശ്രീജയെ ആദരിച്ചു

ചിത്രകലാ രംഗത്തെയും മറ്റു മേഖലകളിലെയും മികവിന് അഡ്വ കെ എസ് ശ്രീജയെ എസ്എൻഡിപി യോഗം വൈറ്റില ശാഖ ആദരിച്ചു.പത്തുവർഷത്തോളമായി ഹൈക്കോടതിയിലെ അഭിഭാഷകയും കെൽസയുടെ അഭിഭാഷക പാനലിൽ നാലാം റാങ്കുകാരിയാണ്

author-image
Shyam Kopparambil
New Update
WhatsApp Image 2025-09-08 at 5.41.32 PM

കൊച്ചി : ചിത്രകലാ രംഗത്തെയും മറ്റു മേഖലകളിലെയും മികവിന് അഡ്വ കെ എസ് ശ്രീജയെ എസ്എൻഡിപി യോഗം വൈറ്റില ശാഖ ആദരിച്ചു.പത്തുവർഷത്തോളമായി ഹൈക്കോടതിയിലെ അഭിഭാഷകയും കേരള സ്റ്റേറ്റ് ലീഗൽ സർവീസസ് അതോറിറ്റിയുടെ പാനലിൽ അംഗവുമായ ശ്രീജ സാകേതം എന്ന കെൽസയുടെ അഭിഭാഷക പാനലിൽ നാലാം റാങ്കുകാരിയാണ് . നിയമബോധവത്കരണ പ്രഭാഷകയും എഴുത്തുകാരിയും ജീവനകാരുണ്യ രംഗത്തും ഭാരതീയ ഹ്യൂമൺ റൈറ്റ്സ് ഫോറം ലീഗൽ അഡ്വൈസറുമായി സജീവമായി സാമൂഹ്യ രംഗത്ത് പ്രവർത്തിച്ചുവരികയാണ്.

ചിത്രകാരി എന്ന നിലയിലും ശ്രദ്ധേയയാണ് . ചിത്രകലാ ശില്പശാലകളിലും ക്യാമ്പുകളിലും തുടർച്ചയായി പങ്കെടുക്കുന്ന ശ്രീജ സോളോ എക്സിബിഷനും ഗ്രൂപ്പ് എക്സിബിഷനും സംഘടിപ്പിച്ചിട്ടുണ്ട്. ഡ്രീം പെയിന്റ് ബ്രഷ് അവാർഡുകൾ,മെഡലുകൾ, ഓൺലൈൻ ഇന്റർനാഷണൽ പെയിന്റിംഗ് അവാർഡുകൾ, കൂടാതെ നിരവധി അംഗീകാരങ്ങൾക്ക് അർഹയാണ്. ടാലന്റ് റെക്കോഡ്‌സ് ബുക്ക് റെക്കോർഡ്സിന്റെ വേൾഡ് റെക്കോർഡ്‌സും, യൂണിവേഴ്സൽ റെക്കോർഡ്‌സ് ഫോറത്തിന്റെ യു ആർ എഫ് റെക്കോർഡും കരസ്ഥമാക്കിയിട്ടുണ്ട്. ശ്രീനാരായണഗുരു ജയന്തി ആഘോഷത്തോടനുബന്ധിച്ചുള്ള സമ്മേളനത്തിൽ ശ്രീജയെ

കണയന്നൂർ എസ്എൻഡിപി യൂണിയൻ കൺവീനർ എം ഡി അഭിലാഷ് ഉപഹാരം നൽകി ആദരിച്ചു. ശാഖ പ്രസിഡന്റ് ടി ജി സുബ്രഹ്മണ്യൻ ചടങ്ങിൽ അധ്യക്ഷനായി. സെക്രട്ടറി അജിത് കുമാർ റ്റി പി , വൈസ് പ്രസിഡന്റ് സി എൻ വിദ്യാനന്ദൻ എന്നിവർ നേതൃത്വം നൽകി

kochi Kelsa