/kalakaumudi/media/media_files/2025/06/01/kAaYwatlxmdOv535HcIA.jpg)
നിലമ്പൂര്‍ : അഭ്യൂഹങ്ങള്‍ക്ക് വിരാമം. നിലമ്പൂരില്‍ ബിജെപി സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചു. അഡ്വക്കേറ്റ് മോഹന്‍ ജോര്‍ജ് സ്ഥാനാര്‍ത്ഥിയാകും. മലയോര കുടിയേറ്റ ക്രിസ്ത്യന്‍ വിഭാഗത്തിന്റെ പ്രതിനിധിയായാണ് നിലമ്പൂരില്‍ ബിജെപി അഡ്വക്കറ്റ് മോഹന്‍ ജോര്‍ജിനെ സ്ഥാനാര്‍ത്ഥിയാക്കിയത്.
ഇന്ന് ബിജെപിയില്‍ അംഗത്വമെടുക്കും. കേരള കോണ്‍ഗ്രസ് മാണി, ബാലകൃഷ്ണപിള്ള ജോസഫ് വിഭാഗങ്ങളില്‍ പ്രവര്‍ത്തിച്ച നേതാവാണ് മോഹന്‍ ജോര്‍ജ്. നിലവില്‍ നിലമ്പൂര്‍ കോടതിയിലെ അഭിഭാഷകനാണ് മോഹന്‍ ജോര്‍ജ്. കേരള കോണ്‍ഗ്രസ് യുവജന വിഭാഗം മുന്‍ സംസ്ഥാന നേതാവാണ് മോഹന്‍ ജോര്‍ജ്.