/kalakaumudi/media/media_files/2025/12/27/lahariiii-2025-12-27-10-55-47.jpg)
കോട്ടയം: ഇടുക്കി, കോട്ടയം ജില്ലകളിലെ സുപ്രധാന വിനോദസഞ്ചാരകേന്ദ്രങ്ങളിൽ ലഹരിപ്പാർട്ടി നടത്താൻ എത്തിക്കുന്ന രാസലഹരി അഫ്ഗാനിസ്ഥാനിൽ നിന്നെന്ന് ഗുരുതരമായ കണ്ടെത്തൽ.
പൊലീസും എക്‌സൈസും ഇക്കാര്യം സ്ഥിതീകരിച്ചു .
ഡൽഹി, ബംഗളൂരു, കൊച്ചി, കോഴിക്കോട് വിമാനത്താവളങ്ങളിലേക്ക് എത്തിക്കുന്ന ലഹരി അവിടെനിന്നു ട്രെയിൻ, ബസ് മാർഗങ്ങളിലൂടെയാണ് കോട്ടയത്തേക്കും ഇടുക്കിയിലേക്കും എത്തിക്കുന്നത്.
ഇതുസംബന്ധിച്ച് ജില്ലാ പൊലീസ് മേധാവിമാർക്കു നേരത്തേ തന്നെ കേന്ദ്ര ഏജൻസികളിൽനിന്നു വിവരം ലഭിച്ചിരുന്നു.
കഴിഞ്ഞ ദിവസം ബംഗളൂരുവിൽ നിന്നെത്തിച്ച 99.073 ഗ്രാം എംഡിഎംഎ കോട്ടയം ജില്ലാ പൊലീസ് മേധാവിയുടെ ലഹരിവിരുദ്ധ സ്‌ക്വാഡും ഈരാറ്റുപേട്ട പൊലീസും ചേർന്നു പിടികൂടിയിരുന്നു.
ജില്ലയിലെ ഏറ്റവും വലിയ രാസലഹരിവേട്ടയാണ് ഇതെന്നാണു പൊലീസിന്റെ സ്ഥിരീകരണം.
വാഗമൺ കേന്ദ്രീകരിച്ച് ക്രിസ്മസ്, പുതുവത്സര പാർട്ടി നടത്തുന്ന സംഘങ്ങളിൽനിന്നു ലഭിച്ച വിവരത്തെത്തുടർന്നാണു പൊലീസ് ചില കേന്ദ്രങ്ങളിൽ കഴിഞ്ഞ ദിവസം പരിശോധന നടത്തിയത്.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
