/kalakaumudi/media/media_files/2025/12/16/african-2025-12-16-12-54-42.jpg)
പാലക്കാട്: പാലക്കാട് ജില്ലയില്‍ തിരുമിറ്റക്കോട് പഞ്ചായത്തിലെ 12ാം വാര്‍ഡ് ചാഴിയാട്ടിരിയില്‍ ആഫ്രിക്കന്‍ പന്നിപ്പനി സ്ഥിരീകരിച്ചു.
പന്നിഫാമിന് ചുറ്റുമുള്ള ഒരു കിലോമീറ്റര്‍ രോഗബാധിത പ്രദേശമായി പ്രഖ്യാപിച്ചു.
ഇവിടെ കേന്ദ്രസര്‍ക്കാരിന്റെ പ്ലാന്‍ ഓഫ് ആക്ഷന്‍ പ്രകാരമുള്ള പ്രോട്ടോകോള്‍ പാലിക്കാന്‍ മൃഗസംരക്ഷണ വകുപ്പിന് നിര്‍ദേശം നല്‍കി.
തിരുമിറ്റക്കോട്, നാഗലശേരി, തൃത്താല, ചാലിശേരി പഞ്ചായത്തുകള്‍ നിരീക്ഷണ മേഖലയാണ്. രോഗവ്യാപനം തടയാന്‍ മുന്‍കരുതല്‍ നടപടിയെടുക്കാന്‍ കലക്ടര്‍ എം എസ് മാധവിക്കുട്ടി നിര്‍ദേശംനല്‍കി.
രോഗബാധിത പ്രദേശങ്ങളില്‍നിന്ന് പന്നിമാംസം നല്‍കുന്നതും വിതരണം ചെയ്യുന്ന കടകള്‍ പ്രവര്‍ത്തിക്കുന്നതും ഒരറിയിപ്പുണ്ടാകുന്നതുവരെ നിര്‍ത്തി.
ഇവിടെനിന്ന് പന്നികള്‍, പന്നിമാംസം, തീറ്റ എന്നിവ ജില്ലയിലെ മറ്റ് പ്രദേശങ്ങളിലേക്കോ തിരിച്ചോ കൊണ്ടുപോകുന്നതും നിരോധിച്ചു.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
