കോഴിക്കോട് ആഫ്രിക്കൻ പന്നിപ്പനി സ്ഥിതീകരിച്ചു

രോഗ ബാധയുടെ പശ്ചാത്തത്തിൽ കോടഞ്ചേരിയിലും പരിസര പ്രദേശങ്ങളിലും മുൻകരുതൽ കർശനമാക്കി. രോഗം സ്ഥിരീകരിച്ച ഫാമിന്റെ ഒരു കിലോമീറ്റർ ചുറ്റളവിൽ പന്നി മാംസം വിൽപന നിരോധിച്ചു.

author-image
Devina
New Update
kodancheri

കോഴിക്കോട്: കോടഞ്ചേരിയിലെ  സ്വകാര്യ പന്നി ഫാമിൽ പന്നികൾ കൂട്ടത്തോടെ ചത്തൊടുങ്ങിയതിന്റെ കാരണം ആഫ്രിക്കൻ പന്നിപ്പനിയാണെന്നു സ്ഥിതീകരിച്ചു .

 കോടഞ്ചേരിയിൽ ഗ്രാമ പഞ്ചായത്തിലെ വാർഡ് 7 മുണ്ടൂരിൽ ആണ് രോഗബാധ കണ്ടെത്തിയത്.

 ഭോപാലിലെ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹൈ സെക്യൂരിറ്റി അനിമൽ ഡിസീസ് ലാബിൽ നടത്തിയ പന്നികളുടെ ആന്തരിക അവയവങ്ങളുടെ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്.

കോഴിക്കോട് ജില്ലയിൽ ഇതാദ്യമായാണ് ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിക്കുന്നത്.

രോഗ ബാധയുടെ പശ്ചാത്തത്തിൽ കോടഞ്ചേരിയിലും പരിസര പ്രദേശങ്ങളിലും മുൻകരുതൽ കർശനമാക്കി. 

രോഗം സ്ഥിരീകരിച്ച ഫാമിന്റെ ഒരു കിലോമീറ്റർ ചുറ്റളവിൽ പന്നി മാംസം വിൽപന നിരോധിച്ചു.

 ഈ പ്രദേശത്തെ പന്നികളെ കൊന്നൊടുക്കാനും അസുഖം വന്ന പന്നി ഫാം അണുവിമുക്തമാക്കുകയും ചെയ്യും.

കോടഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അലക്‌സ് തോമസ് ചെമ്പകശ്ശേരിയുടെ അധ്യക്ഷതയിൽ മൃഗസംരക്ഷണ വകുപ്പ് അധികൃതർ ഉൾപ്പെടെ പങ്കെടുത്ത ചർച്ചയിൽ ആണ് ഇതു സംബന്ധിച്ച തീരുമാനം ഉണ്ടായത്.