/kalakaumudi/media/media_files/2026/01/23/munnu-2026-01-23-10-39-14.jpg)
തൊടുപുഴ: ഒരിടവേളക്കുശേഷം മൂന്നാർ വീണ്ടും അതിശൈത്യത്തിലേക്ക്. ചെണ്ടുവരയിൽ വ്യാഴാഴ്ച പുലർച്ചെ കുറഞ്ഞ താപനിലയായ ഒരു ഡിഗ്രി സെൽഷ്യസ് രേഖപ്പെടുത്തി. സൈലന്റ് വാലി, നല്ലതണ്ണി എന്നിവിടങ്ങളിലും കടുത്ത തണുപ്പ് അനുഭവപ്പെട്ടു. മൂന്ന് ഡിഗ്രി സെൽഷ്യസ് ആണ് ഈ പ്രദേശങ്ങളിൽ രേഖപ്പെടുത്തിയ താപനില.
താപനില താഴ്ന്നതോടെ പ്രദേശത്തെ പുൽമേടുകളിൽ വ്യാപകമായി മഞ്ഞുപാളികൾ രൂപപ്പെട്ടു. സീസണിലെ ഏറ്റവും കുറഞ്ഞ താപനിലയായ മൈനസ് ഒരു ഡിഗ്രി സെൽഷ്യസ് ചെണ്ടുവരയിൽ ഡിസംബർ 13-ന് രേഖപ്പെടുത്തിയിരുന്നു.അതിനുശേഷം താപനില ക്രമേണ വർധിച്ചിരുന്നു. വ്യാഴാഴ്ച പുലർച്ചയോടെയാണ് ഒരു ഡിഗ്രിയിലേക്ക് താഴ്ന്നത്. വരുംദിവസങ്ങളിൽ താപനില വീണ്ടും കുറയുമെന്നാണ് സൂചന.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
